HOME » NEWS » World » THREE WOMEN ASSAULT UBER DRIVER AND COUGH ON HIM IN US GH

മാസ്ക് ധരിക്കാ൯ ആവശ്യപ്പെട്ടതിന് യൂബർ ഡ്രൈവർക്കെതിരെ സ്ത്രീകളുടെ അധിക്ഷേപം

ഒരു സ്ത്രീ ഡ്രൈവറുടെ അടുത്തേക്ക് ചാടുകയും അദ്ദേഹത്തിന്റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും മാസ്ക് തട്ടി മാറ്റുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: March 11, 2021, 1:27 PM IST
മാസ്ക് ധരിക്കാ൯ ആവശ്യപ്പെട്ടതിന് യൂബർ ഡ്രൈവർക്കെതിരെ സ്ത്രീകളുടെ അധിക്ഷേപം
Video grab of Uber driver being assaulted by anti-maskers in US. (Credit: Twitter)
  • Share this:
മാസ്ക് ധരിക്കാ൯ ആവശ്യപ്പെട്ട യൂബർ ടാക്സി ഡ്രൈവർക്കെതിരെ മൂന്ന് സ്ത്രീകൾ ചേർന്ന് ആക്രമണം അഴിച്ചു വിടുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയിലാണ് സംഭവം അരങ്ങേറിയത്.

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ടാക്സി യാത്രക്കാർക്ക് മാസ്ക് ധരിക്കൽ നിർബന്ധമാണ്. എന്നാൽ ഈ മാനദണ്ഡങ്ങള്‍ പാലിക്കാ൯ യാത്രക്കാരായ സ്ത്രീകൾ തയ്യാറാവാതിരുന്നപ്പോൾ ഡ്രൈവർ അവരെ കൊണ്ടു പോകാ൯ വിസമ്മതിച്ചു. യൂബർ ഡ്രൈവർ സുഭാകർ ഖഡ്കയുടെ കാറിനകത്തെ ക്യാമറയിൽ സംഭവത്തിന്റ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.

പി൯ വശത്തിരുന്ന ഒരു സ്ത്രീ ഡ്രൈവറുടെ അടുത്തേക്ക് ചാടുകയും അദ്ദേഹത്തിന്റെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും മാസ്ക് തട്ടി മാറ്റുകയും ചെയ്തു. ശേഷം കലിപ്പ് തീരാത്ത സ്ത്രീ ഡ്രൈവറുടെ മുഖത്തേക്ക് തുമ്മുകയും ചെയ്തുവെന്ന് റിപ്പോർട്ട് പറയുന്നു.

റിപ്പോർട്ട് പ്രകാരം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. നേപ്പാളിൽ നിന്നും അമേരിക്കയിലെത്തിയ സുഭാകർ ഖഡ്കയ്ക്ക് നേരെ വംശീയ അധിക്ഷേപം നടന്നതായും വിദേശമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.


യാത്രക്കാരായ സ്ത്രീകൾ വാഹനത്തിൽ നിന്നിറങ്ങിപ്പോവുന്നതിന് മുമ്പ് പെപ്പർ സ്പ്രേ എന്ന് കരുതപ്പെടുന്ന വസ്തു ഡ്രൈവറുടെ മുഖത്തേക്കടിച്ചുവെന്ന് സാ൯ഫ്രാ൯സിസ്കോ പോലീസ് പറയുന്നു.

ബെയ്ബ്യൂവിൽ നിന്നാണ് യാത്രക്കാരെ പിക്ക് ചെയ്തതെന്ന് എബിസി7 ചാനൽ റിപ്പോർട്ടറായ ഡിയോണ് ലിനോട് ഡ്രൈവർ സുഭാകർ പറഞ്ഞു.
Also Read-സ്വർണ്ണ മാല മുതൽ മൊബൈൽ ഫോൺ വരെ; 14 വർഷം മുമ്പ് നഷ്ടപ്പെട്ട വസ്തുക്കൾ യാത്രക്കാർക്ക് തിരികെ നൽകി റെയിൽവേ പോലീസ്

യാത്രക്കാരായ ഒരു സ്ത്രീയോട് മാസ്ക് ധരിക്കാ൯ ആവശ്യപ്പെട്ടപ്പോൾ അസഭ്യം പറയുകയും വളരെ മോശമായ രീതിയിൽ പെരുമാറുകയുമായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. മറ്റൊരു സ്ത്രീ ഡ്രൈവറുടെ ഫോൺ തട്ടിപ്പറിക്കാ൯ ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ നടുക്കം മാറാത്ത ഡ്രൈവർ കുറച്ച് ദിവസത്തേക്ക് അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.

മാസ്ക് ധരിക്കാ൯ വിസമ്മതിക്കുകയും ഡ്രൈവറുടെ മുഖത്തേക്ക് തുപ്പുകയും ചെയ്തതിന് മറ്റൊരു സ്ത്രീയെ ഓണ്‍ലൈന്‍ ടാക്സി സർവ്വീസായ ലിഫ്റ്റ് നിരോധിച്ചിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന്റെ പൂർണ്ണ ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

Also Read-ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത സ്ത്രീയുടെ മൂക്കിടിച്ചു തകർത്തു; സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവ് അറസ്റ്റിൽ

ഇപ്പോൾ വൈറലായിരിക്കുന്ന വീഡിയോ കണ്ട് വൻ വിമർശനമാണ് സോഷ്യൽമീഡിയയിൽ ഉയരുന്നത്.

കുറ്റകൃത്യം ചെയ്തവരെ പൊതുജന മധ്യത്തിൽ കൊണ്ടുവരണമെന്ന് നെറ്റിസ൯സ് അഭിപ്രായപ്പെടുന്നു. അതേസമയം കുറ്റവാളികളായ മൂന്ന് സ്ത്രീകളെയും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യണമായിരുന്നുവെന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു. സ്ത്രീകളെ വണ്ടിക്കകത്ത് ലോക്ക് ചെയ്ത് വണ്ടി കിട്ടാത്ത ഏതെങ്കിലും സ്ഥലത്ത് ഉപേക്ഷിച്ച് പോവണമായിരുന്നുവെന്ന് മറ്റൊരാൾ പറഞ്ഞു.

മാസ്ക് ധരിക്കാൻ വിസമ്മതിച്ച വ്യക്തികൾക്കെതിരെയും രൂക്ഷമായ പ്രതികരണങ്ങളുമായി ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. അവർ വ്യത്യസ്ഥ ലോകത്താണ് ജീവിക്കുന്നതെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.

ഈയടുത്ത് ബ്രിട്ടീഷ് സുപ്രീംകോടതി യൂബർ ഡ്രൈവർമാർക്കനുകൂലമായ വളരെ പ്രധാനപ്പെട്ട ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അമേരിക്ക൯ കമ്പനിയുടെ ഡ്രൈവർമാർക്ക് രാജ്യത്തെ തൊഴിലാളികൾക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും നൽകണം എന്നായിരുന്നു കോടതി വിധി.

ടാക്സി കമ്പനിയും തൊഴിലാളികളും തമ്മിലെ ദീർഘ കാലത്തെ നിയമ പോരാട്ടമാണ് ഇതോടെ അവസാനിച്ചത്.
Published by: Naseeba TC
First published: March 11, 2021, 1:25 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories