• HOME
  • »
  • NEWS
  • »
  • world
  • »
  • France National Flag | ഫ്രാൻസ് ദേശീയ പതാകയുടെ നിറം മാറ്റിയിട്ട് മൂന്ന് വർഷം; ആളുകൾ തിരിച്ചറിഞ്ഞത് പുസ്തകത്തിലൂടെ

France National Flag | ഫ്രാൻസ് ദേശീയ പതാകയുടെ നിറം മാറ്റിയിട്ട് മൂന്ന് വർഷം; ആളുകൾ തിരിച്ചറിഞ്ഞത് പുസ്തകത്തിലൂടെ

മുമ്പ് ഉണ്ടായിരുന്ന തിളക്കമുള്ള നീല നിറത്തിന് പകരം ഇരുണ്ട നേവി ബ്ലൂ നിറമാണ് പതാകയ്ക്ക് നൽകിയിരിക്കുന്നത്.

News18

News18

  • Share this:
ഫ്രാൻസ് ദേശീയ പതാകയുടെ നിറം മാറ്റി. എന്നാൽ കഴിഞ്ഞ മൂന്ന് വർഷമായിട്ടും ആർക്കും തിരിച്ചറിയാനാകാത്ത അതിസൂക്ഷ്മമായ മാറ്റമാണ് പതാകയ്ക്ക് വരുത്തിയത്. ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ (Emmanuel Macron) ആണ് മൂന്ന് വർഷം മുമ്പ് ഫ്രഞ്ച് പതാകയുടെ (French Flag) നിറം (Color) മാറ്റാന്‍ ഉത്തരവിട്ടത്. വാര്‍ത്താസമ്മേളനങ്ങളിലും പ്രസംഗങ്ങളിലും എലീസീ കൊട്ടാരത്തിന് മുകളില്‍ പറക്കുന്ന ചുവപ്പ്-വെളുപ്പ്-നീല നിറങ്ങളിലുള്ള ത്രിവര്‍ണ്ണ പതാകകളിലെ ഈ മാറ്റം കണ്ടെത്താൻ വളരെ പ്രയാസമാണ്. എന്നാൽ സൂക്ഷിച്ച് നോക്കിയാൽ മാത്രം തിരിച്ചറിയാം മുമ്പ് ഉണ്ടായിരുന്ന തിളക്കമുള്ള നീല നിറത്തിന് പകരം ഇരുണ്ട നേവി ബ്ലൂ നിറമാണ് പതാകയ്ക്ക് നൽകിയിരിക്കുന്നത്.

നേവി ബ്ലൂ നിറം പാരമ്പര്യത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് അടയാളപ്പെടുത്തുന്നത്. 1976ല്‍ അന്നത്തെ പ്രസിഡന്റ് വലേരി ഗിസ്‌കാര്‍ഡ് ഡി എസ്റ്റിംഗ് ആയിരുന്നു കടും നീല നിറം മാറ്റി പതാകയ്ക്ക് ഇളം നീല നിറം നൽകിയത്. എന്നാൽ നീലയിൽ മഞ്ഞ നക്ഷത്രങ്ങള്‍ ഉള്ള യൂറോപ്യന്‍ പതാകയുടെ നിറവുമായി ഇതിന് സാമ്യമുണ്ടായിരുന്നു.

2018 മുതലുള്ള പ്രസംഗങ്ങളില്‍ മാക്രോണിന് പിന്നില്‍ സ്ഥാപിച്ചിരിക്കുന്ന പതാകകളും പിന്നീട് 2020 മുതല്‍ എലീസിയിലും മറ്റ് പ്രസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും പറക്കുന്ന പതാകകളിലും മാറ്റം വരുത്തിയതായി പേര് വെളിപ്പെടുത്താതെ ഒരു പ്രസിഡന്‍ഷ്യല്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.

നേവി ബ്ലൂ നിറം ഫ്രഞ്ച് വിപ്ലവത്തിലും ഒന്നാം ലോകമഹായുദ്ധത്തിലും രണ്ടാം ലോകമഹായുദ്ധകാലത്തെ ചെറുത്തുനില്‍പ്പിലും പോരാടിയ വീരന്മാരുടെ ഓര്‍മ്മയെ ഉണര്‍ത്തുന്നുവെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു. പത്രപ്രവര്‍ത്തകരായ എലിയറ്റ് ബ്ലോണ്ടെറ്റും പോള്‍ ലാറൂട്ടുറോയും പ്രസിദ്ധീകരിച്ച 'എലീസീ കോണ്‍ഫിഡന്‍ഷ്യല്‍' എന്ന പുസ്തകത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയതിന് ശേഷമാണ് പതാകയിലെ ഈ മാറ്റം ആളുകൾ ശ്രദ്ധിച്ചത്. ഈ മാറ്റത്തിനായി 5,000 യൂറോയാണ് ചെലവായത്.

Also Read[-Scorpion Stings | ഈജിപ്തില്‍ കനത്ത കാറ്റിലും മഴയിലും 3 മരണം; തേളുകളുടെ കുത്തേറ്റ് 500ലധികം പേർ ആശുപത്രിയില്‍

'യൂറോപ്പുമായി കൂടിച്ചേരുന്ന സമയത്ത് സൗന്ദര്യാത്മക കാരണങ്ങളാല്‍ ഗിസ്‌കാര്‍ഡ് ഈ നീല നിറം മാറ്റി, എന്നാല്‍ പാരീസിലെ ആര്‍ക്ക് ഡി ട്രയംഫിലെ പതാകയ്ക്ക് എല്ലായ്‌പ്പോഴും നേവി ബ്ലൂ നിറമായിരുന്നുവെന്നും എലീസി ഉദ്യോഗസ്ഥന്‍ പറയുന്നു.

Also Read-72 മണിക്കൂറിന് ശേഷം ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്യരുത്; വനിതാ ജഡ്ജിയെ കോടതി ചുമതലകളില്‍ നിന്ന് ഒഴിവാക്കി

ഇന്ത്യയുടെ ദേശീയ പതാക അതിന്റെ ആവിർഭാവം മുതൽക്കേ വലിയ മാറ്റങ്ങളിലൂടെ കടന്നുപോയ ഒന്നാണ്‌. വളരെ സൂക്ഷ്മമായി നിരീക്ഷിച്ചാൽ, ഈ പരിണാമം ഒരു തരത്തിൽ ഇന്ത്യൻ രാഷ്ട്രീയത്തിലെ പലതരത്തിലുമുള്ള സംഭവവികാസങ്ങളെയും പ്രതിഫലിപ്പിക്കുന്നു. മൂന്ന് തിരശ്ചീനമായ വരകളിൽ പച്ച, മഞ്ഞ, ചുവപ്പ് (മുകളിൽ നിന്ന് താഴേക്ക്) എന്നീ നിറങ്ങൾ ആലേഖനം ചെയ്തതായിരുന്നു ഇന്ത്യയുടെ ആദ്യത്തെ ദേശീയ പതാക അതിലെ പച്ച വരയിൽ 8 താമരകളും, ചുവന്ന വരയിൽ ചന്ദ്രക്കലയും സൂര്യനും ഉണ്ടായിരുന്നു.
Published by:Jayesh Krishnan
First published: