തെക്കുപടിഞ്ഞാറൻ ചൈനയിൽ ചോങ്ഖോങ്ങിൽ ടേക്ക് ഓഫിനിടെ വിമാനത്തിന് തീപിടിച്ചു. യാത്രക്കാരുമായി പോയ ടിബറ്റൻ എയർലൈൻസിനാണ് തീപിടിച്ചത്. 113 യാത്രക്കാരും 9 ജീവനക്കാരും വിമാനത്തിൽ ഉണ്ടായിരുന്നതായാണ് വിവരം. യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. ഇവരിൽ ചിലർക്ക് നിസ്സാര പരിക്കുകളേറ്റു.
രാവിലെ എട്ട് മണിയോടെയായിരുന്നു സംഭവം. ചൈനീസ് നഗരമായ ചോങ്ഖോങ്ങിൽ നിന്ന് ടിബറ്റിലെ നൈഗ്ചിയിലേക്കു പോകാനൊരുങ്ങിയ വിമാനം റണ്‍വേയില്‍നിന്നു തെന്നിമാറി തീപിടിക്കുകയായിരുന്നു. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ എത്തി തീ അണച്ചു. വിമാനത്തിന് തീപിടിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിമാനത്തിൽ നിന്ന് യാത്രക്കാർ ഇറങ്ങിയോടുന്നതും വിമാനം കത്തിയമരുന്നതും അഗ്നിശമന സേന തീ കെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ വീഡിയോയിൽ കാണാം.
വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെ അസ്വാഭാവികത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പെട്ടെന്ന് തന്നെ ടേക്ക് ഓഫ് റദ്ദാക്കുകയുമായിരുന്നുവെന്ന് കമ്പനിയുടെ പ്രസ്താവനയിൽ പറയുന്നു. തീ കണ്ടയുടൻ തന്നെ യാത്രക്കാരെ ഒഴിപ്പിച്ചതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. വിമാനം തീപിടിക്കാനുണ്ടായ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.
അപകടത്തിൽ നിസാരമായി പരിക്കേറ്റ യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ടിബറ്റൻ എയർലൈൻസിന്റെ കുറിപ്പിൽ പറയുന്നു.
ആംബുലന്‍സ് എത്താന്‍ വൈകി; അപകടത്തില്‍പ്പെട്ട ആളിനെ സ്വന്തം കാറില്‍ ആശുപത്രിയിലെത്തിച്ച് നിയമവിദ്യാര്ഥിഅപകടത്തിൽപെട്ട (Accident) ആളിനെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസ് എത്താൻ വൈകിയപ്പോൾ സ്വന്തം കാറിൽ ആശുപത്രിയിൽ എത്തിച്ച് മാതൃകയായി നിയമവിദ്യാർഥി (Law Student) അഭിരാമി. കുന്നുകുഴി സമൃദ്ധി വെൺപകൽ ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനായ നെടുമങ്ങാട് മഞ്ച തേരുമല ഐടിസിക്കു സമീപം ശ്രീവിഹാറിൽ ബാബുവാണ് (70) കാറിടിച്ചു മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം.
ഫ്ലാറ്റിന് മുന്നിലെ റോഡിനു കുറുകെ കടക്കുമ്പോഴായിരുന്നു അപകടം. അമിത വേഗത്തിൽ എത്തിയ കാർ ബാബുവിനെ ഇടിച്ചു തെറിപ്പിച്ചു നിർത്താതെ പോയി. ഗുരുതര പരുക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിക്കാൻ അഭിരാമി ശ്രമിച്ചെങ്കിലും ആംബുലൻസിന്റെയോ മറ്റു വാഹനങ്ങളുടെയോ സഹായം ലഭിച്ചില്ല. പിന്നീട് അഭിരാമി സ്വന്തം കാറിൽ മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിൽ ബാബുവിനെ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
കുന്നുകുഴി എൽവിഎംആർഎ 31 മാധവ മംഗലത്തിൽ പി. ശശിധരന്റെയും ശ്രീലയുടെയും മകളാണ് അഭിരാമി. സഹോദരി ആര്യയും അഭിരാമിക്ക് ഒപ്പം ബാബുവിനെ ആശുപത്രിയിൽ എത്തിക്കാൻ കൂടെയുണ്ടായിരുന്നു. പേരൂർക്കട ലോ അക്കാദമി അവസാന വർഷ നിയമ വിദ്യാർഥിയാണ് അഭിരാമി. പഠനത്തിനൊപ്പം ഹൈക്കോടതിയിൽ ഇന്റേണിയായും പ്രവർത്തിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.