• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വീഡിഷ് ഡിജെ അവിസി മരിച്ച നിലയിൽ

gopika.gs | news18
Updated: April 21, 2018, 8:52 PM IST
സ്വീഡിഷ് ഡിജെ അവിസി മരിച്ച നിലയിൽ
gopika.gs | news18
Updated: April 21, 2018, 8:52 PM IST
മസ്ക്കറ്റ്: ലോകപ്രശസ്ത സ്വീഡിഷ് ഡിജെ അവിസിയെ (ടിം ബര്‍ഗ്ലിംഗ്) മരിച്ച നിലയില്‍ കണ്ടെത്തി.   ഇരുപത്തിയെട്ടു വയസായിരുന്നു. അവിസിയുടെ പ്രതിനിധി ഡിയാന ബറോണ്‍ ആണ് മരണവിവരം പുറത്തുവിട്ടത്. ഒമാനിലെ മസ്‌ക്കറ്റില്‍ മരിച്ചതായാണ് വിവരം.

വേക് മി അപ്, ലെവല്‍സ്, ഹേയ് ബ്രദര്‍, ലോണ്‍ലി ടുഗദര്‍ തുടങ്ങിയവയാണ് അവിസിയുടെ പ്രശസ്തമായ ഗാനങ്ങള്‍. ഇലക്ട്രോണിക് ഡാന്‍സ് മ്യൂസിക് സ്റ്റാറായ അവിസി ഒരു പരിപാടിക്ക് 250,000 ഡോളറാണ് പ്രതിഫലമായി വാങ്ങിയിരുന്നത്.

ആരോഗ്യപ്രശ്‌നങ്ങളാല്‍ താന്‍ വിരമിക്കുകയാണെന്ന് 2016 ല്‍ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. 2014 ല്‍ പിത്താശയവും അപ്പന്‍ഡിക്‌സും നീക്കം ചെയ്തിരുന്നു. എന്നാല്‍ മരണകാരണം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടില്ല.

ബോളിവുഡ് താരങ്ങളായ ആലിയ ഭട്ട്, സോനം കപൂർ അടക്കം നിരവധി പ്രമുഖർ അവിസിയുടെ വിയോഗത്തിൽ അനുശോചനവുമായി ട്വിറ്ററിലൂടെ രംഗത്തെത്തി.
First published: April 21, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍