വാഷിങ്ടണ്‍: LBGTQ+ സമൂഹം സംഘടിപ്പിച്ച മാർച്ചിൽ പങ്കെടുത്ത് പ്രൈഡ് മാസം ആഘോഷിച്ച് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. പിങ്ക് വർണ്ണത്തിലുള്ള ബ്ലേസറും ‘ലവ് ഈസ് എ ലവ്’ എന്നെഴുതിയ വെള്ള നിറത്തിലുള്ള ടീഷർട്ടും ധരിച്ചാണ് കമല മാർച്ചിൽ പങ്കെടുത്തത്. ഹാപ്പി പ്രൈഡ് എന്ന മുദ്രാവാക്യവും വിളിക്കുന്നുണ്ടായിരുന്നു കമല. ഏകദേശം ഒരു ബ്ലോക് ദൂരം കമല മാർച്ചിന്റെ ഭാഗമായി നടക്കുകയും ചെയ്തു.
ഫ്രീഡം പ്ലാസയുടെ ഭാഗത്തേക്ക് മാർച്ച് ചെയ്യുകയായിരുന്ന ട്രാൻസ് സമൂഹത്തോടൊപ്പമാണ് തികച്ചും യാദൃശ്ചികമെന്നോണം കമല ചേർന്നത്. കൂട്ടം കൂടി നിന്ന ആളുകളോട് കൈവീശി കാണിക്കുകയും ചെയ്തു വൈസ് പ്രസിഡന്റ്. മാർച്ചിനിടെ തുല്യത നിയമം വായിച്ച കമല, ബൈഡൻ സർക്കാർ LGBTQ+ സമൂഹത്തിന്റെ അവകാശങ്ങൾ നടപ്പിൽ വരുത്താൻ പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചു.
“രാജ്യത്തെ ലൈംഗിക ന്യൂനപക്ഷങ്ങൾക്കും യുവ സമൂഹത്തിനും വേണ്ട സുരക്ഷ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ജോലി സ്ഥലങ്ങളിലെയും, താമസ സ്ഥലങ്ങളിലെയും സുരക്ഷ ഏറെ പ്രധാനമാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. സർക്കാർ പ്രതിജ്ഞാബദ്ധമാണ്".മാർച്ചിന് ശേഷം റിപ്പോർട്ടർമാരുമായി സംസാരിച്ച കമല വ്യക്തമാക്കി.
Also Read-
കേക്ക് മുറിക്കാൻ വാളുമായി എലിസബത്ത് രാജ്ഞി; വൈറലായി ജി7 ഉച്ചകോടിയിലെ രാജ്ഞിയുടെ ജന്മദിന ആഘോഷംക്വീർ സമൂഹത്തിനൊപ്പം കമല മാർച്ചിൽ പങ്കെടുക്കുന്ന വീഡിയോ ഇതിനകം സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്. നിരവധി പേരാണ് ഇന്‍റർനെറ്റിൽ കമലയെ പുകഴ്ത്തി രംഗത്തെത്തുന്നത്.
കഴിഞ്ഞ ആഴ്ച പ്രൈഡ് മാസത്തിന്‍റെ ഭാഗമായി LGBTQIA സമുഹത്തിന് പിന്തുണയുമായി കമല ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ഇട്ടിരുന്നു. ജൂൺ 1 നാണ് പ്രൈഡ് മന്ത് തുടങ്ങിയത്. ഈ മാസം അവസാനം വരെ ആഘോഷ പരിപാടികൾ തുടരും. അമേരിക്കയിലെ ട്രാൻസ് സമൂഹത്തിന് തുല്യ അവകാശം ഉറപ്പുവരുത്താൻ തന്നാലാവുന്ന എല്ലാ കാര്യങ്ങളും ചെയ്യുമെന്നും കമല വാഗ്ദാനം ചെയ്തിട്ടുണ്ട്.
“ LGBTQ+ സമൂഹം നമ്മുടെ രാജ്യത്തിൻറെ ചരിത്രത്തിലും വർത്തമാനത്തിലും ഭാവിയിലും ചെയ്ത, ചെയ്യാൻ പോകുന്ന സംഭാവനകളെ ആഘോഷിച്ചു കൊണ്ട് എല്ലാ വർഷവും ജൂണിൽ നാം പ്രൈഡ് മന്ത് ആഘോഷിക്കാറുണ്ട്. ഈ സമൂഹത്തിലെ അംഗങ്ങൾ വിവേചനം നേരിടുന്നില്ല എന്ന് ഉറപ്പു വരുത്താനും അവർക്ക് തുല്യാവകാശങ്ങൾ നേടിക്കൊടുക്കാനും നാം നമ്മളാൽ കഴിയുന്നതൊക്കെയും ചെയ്യേണ്ടതുണ്ട്" കമല പറഞ്ഞു.
2019 ലെ സാൻ ഫ്രാന്സിസ്കോയിൽ വെച്ച നടന്ന പ്രൈഡ് മാർച്ചിലെ ചിത്രവും കമല പങ്കുവെച്ചിട്ടുണ്ട്. അന്നത്തെ സെനറ്റ് അംഗവും വൈസ് പ്രസിഡന്റ് സ്ഥാനാത്ഥിയുമായിരുന്ന കമല, മാർച്ചിൽ ഭർത്താവ് ഡോ എംഹോഫിനൊപ്പം ഡാൻസ് ചെയ്യുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.