• HOME
  • »
  • NEWS
  • »
  • world
  • »
  • Blast | അഫ്​ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; താലിബാൻ അനുകൂലിയായ ഇമാം കൊലപ്പെട്ടു

Blast | അഫ്​ഗാനിസ്ഥാനിൽ പള്ളിയിൽ സ്ഫോടനം; താലിബാൻ അനുകൂലിയായ ഇമാം കൊലപ്പെട്ടു

മസ്ജിദിന്റെ വളപ്പിന് ചുറ്റും ചിതറിക്കിടക്കുന്ന രക്തം പുരണ്ട മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്

  • Last Updated :
  • Share this:
    അഫ്ഗാനിസ്ഥാനിലെ (Afghanistan) പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ (Herat) പള്ളിയിൽ നടന്ന സ്ഫോടനത്തിൽ (Blast) ഇമാം കൊല്ലപ്പെട്ടു. ആക്രമണത്തിൽ നിരവധി ആളുകൾക്ക് പരിക്കേറ്റെന്നാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോർട്ട്. വെള്ളിയാഴ്ചത്തെ നമസ്കാരത്തിന് തൊട്ടുമുൻപ് ഗസർഗ മസ്ജിദിൽ സ്‌ഫോടനം നടന്നതായും ഇമാം മുജീബ് ഉർ റഹ്മാൻ അൻസാരി (Mujib ur Rahman Ansari) കൊല്ലപ്പെട്ടതായുമാണ് റിപ്പോർട്ടുകൾ. താലിബാൻ അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ള പുരോഹിതനായിരുന്ന അൻസാരി നിരവധി തീപാറുന്ന പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. മസ്ജിദിലേക്ക് പോകുന്ന വഴിയാണ് അൻസാരി കൊല്ലപ്പെട്ടത്.

    മസ്ജിദിന്റെ വളപ്പിന് ചുറ്റും ചിതറിക്കിടക്കുന്ന രക്തം പുരണ്ട മൃതദേഹങ്ങളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇസ്ലാമിക ഭരണകൂടത്തിനെതിരായി ചെറിയ കാര്യങ്ങൾ പോലും ചെയ്യുന്നവരെ ശിരഛേദം ചെയ്യണമെന്ന് ഇക്കഴിഞ്ഞ ജൂലൈയിൽ, കാബൂളിൽ നടന്ന ഒരു മതസമ്മേളനത്തിനിടെ അദ്ദേഹം അനുയായികളോട് ആഹ്വാനം ചെയ്തിരുന്നു.

    ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് മാസം അഫ്ഗാൻ തലസ്ഥാനമായ കാബൂളില്‍ വൻ സ്ഫോടനം നടന്നിരുന്നു. പ്രാർത്ഥന നടക്കുന്നതിനിടെ പള്ളിയിലായിരുന്നു സംഭവം. സ്ഫോടനത്തിൽ 21 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വടക്കുപടിഞ്ഞാറൻ കാബൂളിലെ കോട്ടാലെ ഖർഖാനക്ക് സമീപത്തെ പള്ളിയിലാണ് വൻ സ്ഫോടനം ന‌ടന്നത്. സമീപത്തെ കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. അഫ്ഗാനിസ്ഥാനില്‍ താലിബാൻ ഭരണം ഏറ്റെടുത്ത് ഒരു വർഷം തികഞ്ഞ ആഴ്ചയിലാണ് സ്ഫോടനം നടന്നത്.

    ഓ​ഗസ്റ്റിൽ തന്നെ അഫ്ഗാനില്‍ താലിബാന്‍റെ മുതിര്‍ന്ന പുരോഹിതനായ ഷെയ്ഖ് റഹീമുള്ള ഹഖാനി ചാവേറാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൃത്രിമ കാലില്‍ ബോംബ് ഒളിപ്പിച്ചെത്തിയാണ് ചാവേർ സ്‌ഫോടനം നടത്തിയത്. ഐഎസ് ഭീകരര്‍ ഏറെ നാളായി ഈ മതനേതാവിനെ ലക്ഷ്യം വെച്ചിരുന്നു. താലിബാന്‍ അധികാരത്തില്‍ തിരിച്ചെത്തിയ ശേഷം രാജ്യത്ത് കൊല്ലപ്പെടുന്ന ഏറ്റവും പ്രമുഖനായ വ്യക്തികളില്‍ ഒരാളാണ് ഷെയ്ഖ് റഹീമുള്ള ഹഖാനി.

    ഐ.എസിനെതിരേ നിരന്തം പ്രസംഗിച്ചിരുന്ന ആളായിരുന്നു ഹഖാനി. ചാവേറാക്രമണത്തിന്‍റെ ഉത്തരവാദിത്തം പിന്നീട് ഐ.എസ് ഏറ്റെടുത്തിരുന്നു. ഷാഷ് ദാരക് എന്ന പ്രദേശത്താണ് ആക്രമണം നടന്നത്. കാബൂളിലെ ഗ്രീന്‍ സോണിന്റെ ഭാഗമാണ് ഇത്. കനത്ത സുരക്ഷയാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ സ്‌ഫോടനം തടയുന്ന സുരക്ഷാ ഭിത്തികളും ഇവിടെയുണ്ട്. അഫ്ഗാനിസ്ഥാനെ സംബന്ധിച്ച് നികത്താനാകാത്ത ഒരു നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ഹഖാനിയുടെ മരണത്തെക്കുറിച്ച് ഒരു മുതിര്‍ന്ന താലിബാന്‍ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.

    ഷെയ്ഖ് ഹഖാനി മുമ്പ് രണ്ട് വധശ്രമങ്ങളില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. 2020 ല്‍ പാകിസ്ഥാന്‍ നഗരമായ പെഷവാറിലെ ഒരു സ്‌കൂളിനു നേരെ ആക്രമണം നടക്കുമ്പോള്‍ ഹഖാനിയും അവിടെയുണ്ടായിരുന്നു. സംഭവത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടിരുന്നു. എങ്കിലും ഹഖാനി അതില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം പിന്നീട് ഐഎസ് ഏറ്റെടുത്തിരുന്നു.
    Published by:Anuraj GR
    First published: