ലണ്ടൻ സ്വദേശിയായ ഒരു ഐസ്ക്രീം വിൽപനക്കാരന്റെ ശവസംസ്കാര വിലാപ യാത്രയുടെ വീഡിയോ ഒരു ഉപയോക്താവ് ട്വിറ്ററിൽ പങ്കിട്ടതിനെത്തുടർന്ന് വൈറലായി. ലൂയിസ് ഡേവിസ് എന്ന ഉപയോക്താവാണ് അടുത്തിടെ ട്വിറ്ററിൽ ഒരു ശവസംസ്കാര വിലാപ യാത്രയുടെ വീഡിയോ പങ്കുവച്ചത്. “ഒരു ഐസ്ക്രീം വിൽപ്പനക്കാരന്റെ ശവസംസ്കാര വിലാപയാത്രയിൽ പ്രദേശത്തെ എല്ലാ ഐസ്ക്രീം വാനുകളും അദ്ദേഹത്തിന്റെ മൃതദേഹം വഹിക്കുന്ന വാഹനത്തെ പിന്തുടർന്നു” ഡേവിസ് വീഡിയോ പങ്കിട്ടുകൊണ്ട് പറഞ്ഞു.
വീഡിയോ ക്ലിപ്പ് ഉപയോക്താക്കളെ വികാരഭരിതരാക്കുകയും പലരും ഹൃദയസ്പർശിയായ കമന്റുകൾ പോസ്റ്റ് ചെയ്യുകയും ചെയ്തു. വീഡിയോയ്ക്ക് 13.4 മില്യണിലധികം വ്യൂസും 8.67 ലക്ഷത്തിലധികം ലൈക്കുകളും ലഭിച്ചു. ഐസ് ക്രീം വാനുകളുമായി ശവസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്ത മറ്റ് ഐസ്ക്രീം വ്യാപാരികൾ കാണിക്കുന്ന സ്നേഹവും ആദരവും ഹൃദയസ്പർശിയാണ്.
"ഞാൻ ഈ ശവസംസ്കാര ചടങ്ങിൽ പങ്കെടുത്തിരുന്നു, അദ്ദേഹം ഈ പ്രദേശത്ത് എത്രമാത്രം സ്വാധീനം ചെലുത്തിയിരുന്നെന്ന് കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു" വീഡിയോയോട് പ്രതികരിച്ചുകൊണ്ട് ഒരു ഉപയോക്താവ് കുറിച്ചു.
സൗത്ത് ലണ്ടൻ സ്വദേശിയായ 62കാരനായ ഹസൻ ഡെർവിഷാണ് അടുത്തിടെ മരിച്ചത്. കഴിഞ്ഞ 40 വർഷമായി അദ്ദേഹം പ്രദേശത്തെ ഐസ്‌ക്രീം വിൽപ്പനക്കാരനായിരുന്നു. 2000 തുടക്കത്തിലാണ് ലെവിഷാമിൽ ഒരു ഐസ്‌ക്രീം ഫാക്ടറി ആരംഭിച്ചതെന്ന് സ്കൈന്യൂസ് റിപ്പോർട്ട് ചെയ്തു. ഉപഭോക്താക്കൾക്കും ഐസ്ക്രീം വിൽപ്പനക്കാർക്കും ഇടയിൽ അദ്ദേഹം വളരെ ജനപ്രിയനായിരുന്നു.
just witnessed an ice cream man’s funeral and all the ice cream vans came and followed in solidarity I AM SOBBING pic.twitter.com/bJhyJj4JoK
— Louisa Davies (@LouisaD__) December 17, 2021
അദ്ദേഹത്തിന്റെ മരണശേഷം 10 ഐസ്ക്രീം വാനുകൾ അവരുടെ ജിംഗിൾസ് പ്ലേ ചെയ്തുകൊണ്ട് ശവസംസ്കാര ശുശ്രൂഷയിൽ പങ്കുചേർന്നു. ഡിസംബർ 17ന്, വിലാപയാത്ര തെക്കുകിഴക്കൻ ലണ്ടനിലെ ഗ്രീൻവിച്ച്, ലെവിഷാം എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഹസൻ ഡെർവിഷിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തിയിരുന്നുവെന്നും സ്കൈ ന്യൂസ് കൂട്ടിച്ചേർത്തു.
സമാനമായ ഒരു സംഭവം കർണാടകയിലും നടന്നിരുന്നു. ഹഡാലി നഗരത്തിലെ ആളുകള്‍ക്ക് പ്രിയപ്പെട്ടവന്‍ ആയിരുന്നു ബാസവ (Basava) എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഭിക്ഷക്കാരന്‍. മുന്‍ ഉപമുഖ്യമന്ത്രിയായിരുന്ന എം പി പ്രകാശ, മുന്‍മന്ത്രിയായിരുന്ന പരമേശ്വര നായിക് എന്നിവര്‍ക്കടക്കം സുപരിചിതനായിരുന്ന ഈ നാല്‍പ്പത്തിയഞ്ചുകാരന്റെ മരണാനന്തര ചടങ്ങിന് പങ്കെടുക്കാനെത്തിയത് ആയിരങ്ങളാണ്. ഹച്ചാച്ച ഭാസ്യ (Hachacha Basya) എന്നാണ് ബാസവയുടെ യഥാര്‍ത്ഥ പേര്. 45കാരനായ മാനസിക വൈകല്യമുള്ള ബാസവ ഒരാളില്‍ നിന്ന് പോലും ഒരു രൂപയിലധികം പണം വാങ്ങാറില്ലായിരുന്നു. ഒരു രൂപയില്‍ അധികം ആരെങ്കിലും നല്‍കിയാല്‍ അത് മടക്കി നല്‍കിയ ശേഷം മാത്രമായിരുന്നു ബാസവ പോയിരുന്നത്. ആളുകളെ 'അപ്പാജി' (അച്ഛന്‍) എന്നായിരുന്നു ബാസവ വിളിച്ചിരുന്നത്. ബാസവയ്ക്ക് ഭിക്ഷ നല്‍കുന്നത് ഭാഗ്യം നല്‍കുമെന്നായിരുന്നു അവിടുത്തെ ആളുകള്‍ വിശ്വസിച്ചിരുന്നത്. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ വെച്ചുണ്ടായ റോഡപകടത്തിലാണ് ബാസവ മരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.