• HOME
  • »
  • NEWS
  • »
  • world
  • »
  • Myanmar Tourist Places | മ്യാന്മറിലേക്ക് യാത്ര പോകാൻ ആഗ്രഹമുണ്ടോ? പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടാം

Myanmar Tourist Places | മ്യാന്മറിലേക്ക് യാത്ര പോകാൻ ആഗ്രഹമുണ്ടോ? പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ പരിചയപ്പെടാം

മ്യാന്‍മര്‍ അതിര്‍ത്തികള്‍ ഒരിക്കല്‍ കൂടി തുറക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ മനോഹരമായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.

  • Share this:
കോവിഡ് 19 മഹാമാരി (Covid 19 Pandemic) ലോകത്തിന്റെ ഏതാണ്ടെല്ലാ ഭാഗങ്ങളെയും അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കി. കോവിഡ് വ്യാപനവും മരണസംഖ്യയും ഉയർന്നതോടെ പല രാജ്യങ്ങളും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് നിരോധനം ഏർപ്പെടുത്തി. വിമാന സർവീസുകൾ (Flight Services) താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

എന്നിരുന്നാലും, ഇപ്പോള്‍ പല രാജ്യങ്ങളും ഘട്ടം ഘട്ടമായി നിരോധനങ്ങള്‍ നീക്കി തുടങ്ങിയിരിക്കുകയാണ്. ഏപ്രില്‍ 17 മുതല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് മ്യാന്‍മര്‍ (Myanmar). രണ്ട് വര്‍ഷം മുമ്പ് കോവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ മ്യാന്‍മര്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ക്കും യാത്രക്കാര്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വിനോദസഞ്ചാരികള്‍ക്കും (Tourists) വിദേശത്ത് നിന്നുള്ള യാത്രക്കാർക്കായി മ്യാന്‍മര്‍ അതിര്‍ത്തികള്‍ ഒരിക്കല്‍ കൂടി തുറക്കാന്‍ ഒരുങ്ങുമ്പോള്‍ ഈ മനോഹരമായ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യത്തെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ പരിചയപ്പെടാം.

1. മാന്‍ഡാലെ

മ്യാന്‍മറിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരമാണ് മാന്‍ഡാലെ. നിങ്ങള്‍ ബര്‍മീസ് സംസ്‌കാരത്തെ അടുത്തറിയാൻ ആഗ്രഹിക്കുന്നുവെങ്കില്‍ സന്ദര്‍ശിക്കേണ്ടുന്ന സ്ഥലമാണ് മാന്‍ഡലെ. ഇരാവതി നദിയുടെ തീരത്താണ് മാന്‍ഡാലെ സ്ഥിതി ചെയ്യുന്നത്.

2. ഇരാവതി റിവര്‍ ക്രൂയിസ്

മ്യാന്‍മറിലെ ഏറ്റവും നീളം കൂടിയ നദിയാണ് അയേര്‍വാഡി അല്ലെങ്കില്‍ ഇരാവതി. ഹിമാലയത്തില്‍ നിന്നാണ് നദി ആരംഭിക്കുന്നത്. അയേര്‍വാഡി ഇപ്പോള്‍ പ്രശസ്തമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ്.

3. ഇന്‍ലെ തടാകം

ഷാന്‍ സംസ്ഥാനത്തെ തൗങ്ഗി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ശുദ്ധജല തടാകമാണ് ഇന്‍ലെ തടാകം. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ തടാകമാണ് ഇന്‍ലെ. വൈവിധ്യമാര്‍ന്ന ജീവജാലങ്ങളുടെ ആവാസ കേന്ദ്രമാണിത്. ഫ്‌ലോട്ടിംഗ് ഗ്രാമങ്ങള്‍, മനോഹരമായ പൂന്തോട്ടങ്ങള്‍, ക്ഷേത്രങ്ങള്‍ എന്നിവ ഇന്‍ലെ തടാകത്തിലെ ആകർഷണങ്ങളാണ്.

4. ശ്വേമാവ്ദാവ്‌ പഗോഡ

മ്യാന്‍മറിലെ ഏറ്റവും ഉയരം കൂടിയ പഗോഡയാണ് ശ്വേമാവ്ദാവ്‌ പായ. ശ്വേമാവ്ദാവ്‌ പഗോഡയെ ഗ്രേറ്റ് ഗോള്‍ഡന്‍ ഗോഡ് എന്നും വിളിക്കുന്നു. പഗോഡയ്ക്കുള്ളില്‍ നിരവധി ബുദ്ധാവശിഷ്ടങ്ങള്‍ കാണാം.

5. ബഗാന്‍

ബഗാന്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച സ്ഥലമാണ്. ഇത് മാന്‍ഡലേ മേഖലയില്‍ സ്ഥിതി ചെയ്യുന്നു. 3,500ലധികം പുരാതന പഗോഡകളും ക്ഷേത്രങ്ങളും മറ്റ് മതപരമായ ഘടനകളും പഴയ ബഗാന്‍ പ്രദേശത്തിന്റെ ഭാഗമാണ്. സൂര്യോദയ സമയത്ത് മിക്ക വിനോദസഞ്ചാരികളും ഇവിടെ എയര്‍ ബലൂണ്‍ റൈഡ് നടത്താറുണ്ട്.

6. നാഗപാലി

മ്യാന്‍മറിന്റെ പ്രധാന റിസോര്‍ട്ട് നഗരമാണ് നാഗപാലി. ബംഗാള്‍ ഉള്‍ക്കടലില്‍ വെള്ളമണല്‍ നിറഞ്ഞ ബീച്ചുകളുള്ള നാഗപാലി ആയിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

7. മ്രാക് യു

മ്രാക് യു ഒരു പ്രധാനപ്പെട്ട പുരാവസ്തു നഗരമാണ്. ഈ പ്രദേശത്തുടനീളം ശിലാക്ഷേത്രങ്ങള്‍ ഉണ്ട്. ഈ പട്ടണത്തിന്റെ ഭംഗി ആസ്വദിക്കാൻ യാത്രക്കാർക്ക് ബോട്ട് സവാരി നടത്താം.

8. തൗങ് കാലാട്ട്

നിർജീവമായ ഒരു അഗ്‌നിപര്‍വ്വതത്തിന്റെ മുകളിലാണ് തൗങ് കാലാട്ട് നിര്‍മ്മിച്ചിരിക്കുന്നത്. മ്യാന്‍മറിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണിത്. 777 പടികള്‍ താണ്ടി വേണം ഇതിന്റെ മുകളിലെത്താന്‍.

9. ഷ്വെനന്ദാവ് മൊണാസ്ട്രി

മണ്ഡാലെ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന ബുദ്ധ വിഹാരമാണിത്. സെന്‍ട്രല്‍ മ്യാന്‍മറില്‍ സ്ഥിതി ചെയ്യുന്ന ഈ കെട്ടിടത്തെ പലപ്പോഴും ഗോള്‍ഡന്‍ പാലസ് എന്ന് വിളിക്കാറുണ്ട്. മൊണാസ്ട്രിയുടെ പുറംഭാഗം തേക്കിലുള്ള കൊത്തുപണികളാൽ നിറഞ്ഞതാണ്. അതിന്റെ ഉൾവശം സ്വര്‍ണ്ണം കൊണ്ട് പൊതിഞ്ഞതാണ്.

10. ഷ്വേദഗോണ്‍ പഗോഡ

ഗ്രേറ്റ് ഡ്രാഗണ്‍ പഗോഡ എന്നറിയപ്പെടുന്ന ഷ്വേഡഗോണ്‍ പഗോഡ മ്യാന്‍മറിലെ പുണ്യസ്ഥലങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. മ്യാന്‍മറിലെ ഏറ്റവും വലിയ നഗരമായ യാങ്കൂണിലെ സിംഗുത്തര കുന്നിലാണ് 2,500 വര്‍ഷം പഴക്കമുള്ള ഈ പഗോഡ സ്ഥിതി ചെയ്യുന്നത്.
Published by:Rajesh V
First published: