കാണുമ്പോൾ കയറാൻ തോന്നുകയും കയറിക്കഴിഞ്ഞാൽ ഇറങ്ങാൻ തോന്നുകയും ചെയ്യുന്ന ഒന്നാണ് അമ്യൂസ്മെന്റ് പാർക്കുകളിലെ സാഹസിക റൈഡുകൾ. ഇത്തരം റൈഡുകൾ പണിമുടക്കുന്നത് സംബന്ധിച്ച് നിരവധി സിനിമകളിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴിത് യാഥാർഥ്യമായിരിക്കുകയാണ്. ചെനയിൽ നടന്ന സംഭവമാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
അമ്യൂസ്മെന്റ് പാർക്കിലെ റൈഡ് പണിമുടക്കിയതോടെ അതിലുണ്ടായിരുന്ന സഞ്ചാരികൾ തലകുത്തനെ നിന്നത് പത്ത് മിനിറ്റോളമാണ്. ചൈനയിലെ അന്‍വി ഫുയാംഗ് സിറ്റിയിലെ അമ്യൂസ്മെന്റ് പാർക്കിലാണ് സംഭവം നടന്നത്. റൈഡ് നിശ്ചലമായതോടെ സഞ്ചാരികൾ ആകാശത്ത് കുടുങ്ങുകയും ചെയ്തു.
Also Read-പാകിസ്ഥാനിൽ ഇന്ത്യൻ ടിവി ഷോകൾ സംപ്രേക്ഷണം ചെയ്ത ആറ് കേബിൾ നെറ്റ്വർക്കുകൾക്ക് വിലക്ക്
റൈഡ് നിന്നുപോയതറിഞ്ഞ് ഓടിയെത്തിയ അധികൃതർ റീസ്റ്റാർട്ട് ചെയ്യാന്‍ നടത്തിയ ശ്രമങ്ങൾ വിഫലമാവുകയും ചെയ്തു. തുടർന്ന് മെക്കാനിക്കുകൾ റൈഡിന് മുകളിൽ കയറി തകരാറ് പരിഹരിക്കുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അനുവദനീയമായ ഭാരത്തിൽ കൂടുതൽ പേർ റൈഡിൽ കയറിയതാണ് തരാറായതിന് കാരണമെന്നാണ് അധികൃതരുടെ വിശദീകരണം. റൈഡിലുണ്ടായിരുന്ന യാത്രക്കാർക്കെല്ലാം അമ്യൂസ്മെന്റ് പാർക്ക് അധികൃതർ റീഫണ്ട് നൽകുകയും വൈദ്യ സഹായവും ലഭ്യമാക്കുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.