HOME » NEWS » World »

കറുത്ത വസ്ത്രങ്ങൾ, മൂന്ന് ദിവസം പൊതുദർശനം; ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തിൽ ബ്രിട്ടീഷ് രാജകുടുംബം പിന്തുടരുന്ന ആചാരങ്ങൾ

രാജകുടുംബാംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ രണ്ടാഴ്ചക്കാലമാണ് ദുഃഖം ആചരിക്കുക. പൊതുവേ മരണദിവസം മുതൽ സംസ്കാര ചടങ്ങ് നടക്കുന്ന ദിവസം വരെയാണ് ദുഃഖാചരണം ഉണ്ടാകാറുള്ളത്.

News18 Malayalam | news18
Updated: April 14, 2021, 12:05 PM IST
കറുത്ത വസ്ത്രങ്ങൾ, മൂന്ന് ദിവസം പൊതുദർശനം; ഫിലിപ്പ് രാജകുമാരന്റെ വിയോഗത്തിൽ ബ്രിട്ടീഷ് രാജകുടുംബം പിന്തുടരുന്ന ആചാരങ്ങൾ
Queen Elizabeth, Prince Philip
  • News18
  • Last Updated: April 14, 2021, 12:05 PM IST
  • Share this:
എലിസബത്ത് രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അന്തരിച്ചത്. 99 വയസായിരുന്നു. ആചാരപ്രകാരമുള്ള രാജകീയമായ ശവസംസ്കാര ചടങ്ങ് ഏപ്രിൽ 17ന് വിൻഡ്സർ കൊട്ടാരത്തിലെ സെന്റ് ജോർജ് ചാപ്പലിൽ നടക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. 17ന് ഉച്ചകഴിഞ്ഞ് ബ്രിട്ടീഷ് സമയം മൂന്നിനാണ് സംസ്‌കാര ചടങ്ങുകൾ ആരംഭിക്കുക. ചടങ്ങിൽ രാജകുടുംബത്തിലെ അംഗങ്ങളും പ്രമുഖരായ മറ്റു ചിലരും പങ്കെടുക്കും. എല്ലാവിധ ഔദ്യോഗിക ബഹുമതികളോടും കൂടിയായിരിക്കും ഫിലിപ്പ് രാജകുമാരന്റെ മൃതദേഹം സംസ്കരിക്കുക.

ഗവൺമെന്റിന്റെ കോവിഡ് 19 മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ചാകും ചടങ്ങ് നടത്തുകയെന്ന് കൊട്ടാരം അധികൃതർ അറിയിച്ചതായി ബി ബി സി റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ പ്രോട്ടോക്കോൾ പ്രകാരം ചടങ്ങിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിൽ നിയന്ത്രണം ഉണ്ടാകും. ബ്രിട്ടീഷ് രാജകുടുംബാംഗങ്ങൾ ജീവിച്ചിരിക്കുമ്പോൾ തന്നെ തങ്ങളുടെ സംസ്കാര ചടങ്ങ് ആസൂത്രണം ചെയ്യുന്നവരാണെന്ന് പൊതുവെ പറയാറുണ്ട്. ശവസംസ്കാര ചടങ്ങിനോട് അനുബന്ധിച്ച് പരമ്പരാഗതമായ ചില രീതികൾ പാലിച്ചുപോരാൻ രാജകുടുംബം ബാധ്യസ്ഥരാണ്.

'എടിഎം കൗണ്ടറിനടുത്ത് നിലത്തിരുന്ന് പഠിക്കുന്ന സെക്യൂരിറ്റി ഗാർഡ്' ചിത്രങ്ങൾ വൈറൽ

ഡ്രെസ്കോഡ്

എല്ലാ രാജകുടുംബാംഗങ്ങളും ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കുമ്പോൾ പരമ്പരാഗതമായി കറുത്ത വസ്ത്രങ്ങളോ ഇരുണ്ട നിറമുള്ള വസ്ത്രങ്ങളോ ആണ് ധരിക്കാറുള്ളത്. ഒരു മരണം ഉണ്ടായതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായാൽ ഉടനെ കുടുംബാംഗങ്ങൾ പ്രത്യേകതരം ബാൻഡുകൾ കൈയിൽ ധരിക്കാറുണ്ട്. ദുഃഖാചരണത്തിന്റെ സൂചകമാണ് അത്. അപ്രതീക്ഷിതമായി കുടുംബത്തിൽ ഒരു മരണമുണ്ടായാൽ അണിയാനായി യാത്ര ചെയ്യുമ്പോൾ രാജകുടുംബാംഗങ്ങൾ ഒരു കറുത്ത വസ്ത്രം കൂടെ കരുതാറുണ്ട്.

അലസാന്ദ്ര ഗല്ലോനി; റോയിട്ടേ‌ഴ്സിന്റെ എഡിറ്റർ ഇൻ ചീഫായ ആദ്യ വനിത

പൊതുദർശനം

ശവസംസ്കാരത്തിനു മുമ്പ് മൂന്ന് ദിവസത്തോളം മൃതദേഹം പൊതുദർശനത്തിന് വെയ്ക്കാറുണ്ട്. എത്രയോ വർഷങ്ങളായി ഈ സമ്പ്രദായം തുടരുന്നു. പൊതുജനങ്ങൾക്ക് മൃതദേഹം കാണാനും ആദരാഞ്ജലികൾ അർപ്പിക്കാനും കഴിയും.

പതാക താഴ്ത്തിക്കെട്ടുന്നു

പ്രോട്ടോക്കോൾ പ്രകാരം ഔദ്യോഗിക രാജകീയ വസതികളിലും ഓഫീസുകളിലും പതാക താഴ്ത്തിക്കെട്ടാറുണ്ട്. ദുഃഖാചരണം സെന്റ് ജോർജ് ദിവസമാണെങ്കിൽ ഇംഗ്ലണ്ടിന്റെ പതാകയ്ക്ക് പകരം യൂണിയൻ പതാകയാവും ഉപയോഗിക്കുക.

ഇംഗ്ലണ്ടിലെ മ്യൂസിക് സ്കൂൾ കരിക്കുലത്തിൽ ഇടംനേടി ബോളിവുഡ് ഗാനം 'മുന്നീ ബദ്നാം ഹുയീ'

ഔദ്യോഗിക ദുഃഖാചരണം

രാജകുടുംബാംഗങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ രണ്ടാഴ്ചക്കാലമാണ് ദുഃഖം ആചരിക്കുക. പൊതുവേ മരണദിവസം മുതൽ സംസ്കാര ചടങ്ങ് നടക്കുന്ന ദിവസം വരെയാണ് ദുഃഖാചരണം ഉണ്ടാകാറുള്ളത്.

ഡ്യൂക്ക് ഓഫ് എഡിൻബർഗ് എന്നറിയപ്പെടുന്ന ഫിലിപ്പ് രാജകുമാരൻ ശാരീരികമായ അവശതകളെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1921 ജൂൺ 10ന് ഗ്രീക്ക് ഐലൻഡിലെ കോർഫുവിലാണ് ഫിലിപ്പ് രാജകുമാരന്‍റെ ജനനം. 1947-ലാണ് എലിസബത്ത് രാജ്ഞിയും അന്ന് നാവികസേന ഉദ്യോഗസ്ഥനായിരുന്ന ഫിലിപ്പ് രാജകുമാരനും തമ്മിൽ വിവാഹം കഴിക്കുന്നത്.

2017-ൽ എല്ലാവിധ ഔദ്യോഗിക ചുമതലകളിൽ നിന്നും ഫിലിപ്പ് രാജകുമാരൻ വിരമിച്ചിരുന്നു. ചാൾസ്, രാജകുമാരൻ, ആൻഡ്രൂ രാജകുമാരൻ, എഡ്വേർഡ് രാജകുമാരൻ, ആൻ രാജകുമാരി എന്നീ നാല് മക്കളാണ് എലിസബത്ത് - ഫിലിപ്പ് ദമ്പതികൾക്കുള്ളത്.
Published by: Joys Joy
First published: April 14, 2021, 12:05 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories