HOME /NEWS /World / 'ഭൂമിയില്‍ നിന്ന് വിട പറയുകയാണ്. ഞാന്‍ കാരണം നിരാശരായവരോട് മാപ്പ് ചോദിക്കുന്നു'; പ്രശസ്ത ട്രാൻസ് എയർഹോസ്റ്റസ് കെലെയ്ഗ് സ്കോട്ട് മരിച്ച നിലയില്‍

'ഭൂമിയില്‍ നിന്ന് വിട പറയുകയാണ്. ഞാന്‍ കാരണം നിരാശരായവരോട് മാപ്പ് ചോദിക്കുന്നു'; പ്രശസ്ത ട്രാൻസ് എയർഹോസ്റ്റസ് കെലെയ്ഗ് സ്കോട്ട് മരിച്ച നിലയില്‍

വിങ്ങലോടെ മാത്രം വായിക്കാന്‍ കഴിയുന്ന ഒരു നീണ്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് കെയ്‌ലി എന്നെന്നേക്കുമായി പോയത്.

വിങ്ങലോടെ മാത്രം വായിക്കാന്‍ കഴിയുന്ന ഒരു നീണ്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് കെയ്‌ലി എന്നെന്നേക്കുമായി പോയത്.

വിങ്ങലോടെ മാത്രം വായിക്കാന്‍ കഴിയുന്ന ഒരു നീണ്ട കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് കെയ്‌ലി എന്നെന്നേക്കുമായി പോയത്.

  • Share this:

    യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ പരസ്യത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ ട്രാന്‍സ് എയര്‍ ഹോസ്റ്റസ് കെയ്‌ലി സ്‌കോട്ട് മരിച്ച നിലയിൽ. കെലെയ്ഗ് സ്കോട്ട് ജീവനൊടുക്കിയെന്ന വാർത്ത ലോകത്തെ അറിയിച്ചത് അമ്മ ആൻഡ്രിയ സിൽവെസ്ട്രോയാണ്. തിങ്കളാഴ്ചയാണ് കൊളറാഡോയിലെ വീട്ടിൽ 25 കാരിയായ സ്കോട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

    മരിക്കുന്നതിനു തൊട്ടുമുൻപ് സ്കോട്ട് വികാരഭരിതമായ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. അതിൽ ഇങ്ങനെ പറയുന്നു.‘‘ഞാൻ ഭൂമിയിൽനിന്നു വിട പറയുകയാണ്. ഞാൻ കാരണം നിരാശരായവരോടു മാപ്പ് ചോദിക്കുന്നു. നല്ലൊരു വ്യക്തിയാകാനോ കൂടുതൽ ശക്തയാകാനോ കഴിയാത്തതിൽ എനിക്കു ഖേദമുണ്ട്. ഞാൻ ഈ ലോകം വിടുന്നത് നിങ്ങള്‍ കാരണമല്ല, എന്നെ മികച്ച വ്യക്തിയാക്കാനുള്ള എന്റെ കഴിവില്ലായ്മയുടെ ഫലമാണെന്നു മനസ്സിലാക്കുക’’.അവളെ എന്നും വിജയിയായി മാത്രം കണ്ട ലോകം വിങ്ങലോടെയാണ് ആ കുറിപ്പു വായിച്ചത്.

    മകളുടെ മരണ വാർത്ത പുറം ലോകത്തെ അറിയിച്ച അമ്മ മകൾക്കൊപ്പമുളള ചിത്രങ്ങൾ പങ്കുവച്ച കുറിപ്പിൽ ഇങ്ങനെ എഴുതി ‘‘നീ എന്റെ മകളായതിൽ ഞാൻ അഭിമാനിക്കുന്നു. നീ ജീവിതത്തിൽ ചെയ്ത കാര്യങ്ങൾ അദ്ഭുതകരവും അഭിമാനകരവുമാണ്. എത്ര മനോഹരമാ‌ണ് നിന്റെ ചിരി. മറ്റുള്ളവരേക്കാൾ എത്രയോ വലുതായിരുന്നു നിന്റെ മനസ്സ്.’’

    Also read-ലൈവിനിടെ ടെലിവിഷൻ വാർത്താ അവതാരക കുഴഞ്ഞുവീണ് ആശുപത്രിയിൽ

    2020 ലെ ട്രാൻസ് ദിനത്തിലാണ്, തങ്ങളുടെ ജീവനക്കാരി കൂടിയായ കെലെയ്ഗ് സ്കോട്ടിന്റെ ജീവിതകഥ യുണൈറ്റഡ് എയർലൈൻസ് പുറത്തുവിട്ടത്. എയർഹോസ്റ്റസായി ട്രാൻസ് യുവതിയെ നിയോഗിച്ചതിൽ എയർലൈൻസിനെ നിരവധിപ്പേർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. വിഷാദരോഗത്തിന് അടിമപ്പെട്ടതായി സ്കോട്ട് മുൻ പോസ്റ്റുകളിൽ വ്യക്തമാക്കിയിട്ടുണ്ട്. 2023 തനിക്ക് മികച്ചതാകുമെന്നും അവർ പ്രതീക്ഷിച്ചിരുന്നു. സ്കോട്ടിന്റെ വിയോഗത്തിൽ യുണൈറ്റഡ് എയർലൈൻസ് അനുശോചനം രേഖപ്പെടുത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    നമ്മുടെ നഗരത്തിൽ (കണ്ണൂർ)

    First published:

    Tags: Air hostess, Young woman died