• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിമാനം മാറിപ്പോയി, യാത്രക്കാരൻ എമർജൻസി എക്സിറ്റിലൂടെ ചാടി

gopika.gs
Updated: March 1, 2018, 1:32 PM IST
വിമാനം മാറിപ്പോയി, യാത്രക്കാരൻ എമർജൻസി എക്സിറ്റിലൂടെ ചാടി
gopika.gs
Updated: March 1, 2018, 1:32 PM IST
ന്യൂ ജേഴ്‌സി: യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റിലായിരുന്നു നാടകീയമായ സംഭവങ്ങൾ  അരങ്ങേറിയത്. വിമാനം മാറി പോയെന്നു കരുതി പരിഭ്രാന്തനായ യാത്രക്കാരൻ എമർജൻസി എക്സിറ്റ് വഴി ചാടുകയായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാവാൻ യാതൊരു സാധ്യതയും ഇല്ലെന്ന വാദവുമായി  അധികൃതർ രംഗത്തെത്തി.


ഫ്ളോറിഡയിലേക്കുള്ള വിമാനം പുറപ്പെടാൻ തയ്യാറായപ്പോളാണ് നാടകീയ സംഭവം അരങ്ങേറിയത്. ട്രോണി ഫറ്റോൺ തനിക്ക് പോകേണ്ട വിമാനം ഇതല്ലെന്നും വിമാനം മാറിപ്പോയെന്നും പറഞ്ഞു നിലവിളിച്ചു. തുടർന്നാണ് ഇയാൾ വിമാനത്തിന്റെ അടിയന്തര വാതിൽ തുറന്നു പുറത്തേക്കു ചാടിയത് .



ഫറ്റോണെ ഉടനടി അറസ്റ്റ് ചെയ്‌തെങ്കിലും ചാർജുകളൊന്നും ഇതുവരെ ചുമത്തിയിട്ടില്ല. ഇയാൾ കാരണം വിമാനം അഞ്ചു മണിക്കൂർ വൈകി.
First published: February 28, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍