• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യുഎസിനെ അഭയാര്‍ത്ഥി ക്യാംപ് ആക്കില്ലെന്ന് ട്രംപ് : പുതിയ നയത്തോട് വെറുപ്പെന്ന് മെലാനിയ

news18india
Updated: June 19, 2018, 9:54 AM IST
യുഎസിനെ അഭയാര്‍ത്ഥി ക്യാംപ് ആക്കില്ലെന്ന് ട്രംപ് : പുതിയ നയത്തോട് വെറുപ്പെന്ന് മെലാനിയ
First lady Melania Trump looks over at U.S. President Donald Trump as they wait at the West Wing door to welcome French President Emmanuel Macron and his wife Brigitte Macron at the White House in Washington, U.S., April 23, 2018, REUTERS/Carlos Barria - HP1EE4N1O0LWT
news18india
Updated: June 19, 2018, 9:54 AM IST
വാഷിംഗ്ടണ്‍ : അമേരിക്കയെ അഭയാര്‍ത്ഥി ക്യാംപ് ആക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. പ്രസിഡന്റ് ആയത് മുതല്‍ തന്നെ അഭയാര്‍ത്ഥികള്‍ക്കെതിരെയുള്ള ട്രംപിന്റെ നിലപാടുകള്‍ ആഗോളതലത്തില്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ അമേരിക്ക-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് പിടികൂടുന്ന കുടിയേറ്റക്കാരെ ജയിലിലടക്കുകയും കുട്ടികളെ കുടുംബത്തില്‍ നിന്ന് അകറ്റുകയും ചെയ്യുന്ന നയത്തിനെതിരെ ട്രംപിന്റെ ഭാര്യയും അമേരിക്കന്‍ പ്രഥമവനിതയുമായ മെലാനിയ ട്രംപ് അടക്കം ഇപ്പോള്‍ എതിര്‍പ്പ് അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

സര്‍ക്കാരിന്റെ നയപരമായ കാര്യങ്ങളില്‍ അപൂര്‍വ്വമായി ഇടപെടുന്ന പ്രഥമവനിത, കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ വേര്‍പെടുത്തുന്നത് വെറുപ്പോടെയാണ് കാണുന്നതെന്നാണ് പ്രതികരിച്ചത്. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് ബുഷിന്റെ ഭാര്യ ലോറ ബുഷ്, ബറാക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമ എന്നിവരും കുടിയേറ്റ നയത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്.

മനസാക്ഷിക്ക് വിരുദ്ധമായ നയമാണെന്ന വിമര്‍ശനവുമായി ഐക്യരാഷ്ട്ര സഭയും പ്രതികരിച്ചിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് നടുവിലും നയത്തില്‍ ഉറച്ചു നില്‍ക്കുകയാണ് ട്രംപ്. യുഎസിനെ അഭയാര്‍ത്ഥി ക്യാംപ് ആക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് അദ്ദേഹം ആവര്‍ത്തിക്കുന്നത്. കഴിഞ്ഞ ഒന്നരമാസത്തിനിടെ അതിര്‍ത്തിയില്‍ രണ്ടായിരത്തോളം കുട്ടികളെ കുടുംബത്തില്‍ നിന്ന് വേര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
First published: June 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍