• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അന്വേഷണങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നു : എഫ്.ബി ഐക്കെതിരെ തിരിഞ്ഞ് ട്രംപ്

റിപ്പബ്ലിക് പാര്‍ട്ടിക്ക് എതിരായ അന്വേഷണങ്ങള്‍ പലതും രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നും പ്രസിഡന്റ് വിമര്‍ശിക്കുന്നു.

news18
Updated: February 10, 2018, 3:58 PM IST
അന്വേഷണങ്ങള്‍ രാഷ്ട്രീയവത്കരിക്കപ്പെടുന്നു : എഫ്.ബി ഐക്കെതിരെ തിരിഞ്ഞ് ട്രംപ്
റിപ്പബ്ലിക് പാര്‍ട്ടിക്ക് എതിരായ അന്വേഷണങ്ങള്‍ പലതും രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നും പ്രസിഡന്റ് വിമര്‍ശിക്കുന്നു.
news18
Updated: February 10, 2018, 3:58 PM IST
 

 

വാഷിംഗ്ടണ്‍ : യു.എസിലെ ഉന്നത അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐക്കെതിരെ ആഞ്ഞടിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്.ബി.ഐയിലും ജസ്റ്റിസ് വകുപ്പിലും ഡെമോക്രാറ്റ് അനുഭാവികളാണ് ഉള്ളതെന്നാണ് ട്രംപിന്റെ ആരോപണം. ഇതേകാരണം കൊണ്ട് തന്നെ റിപ്പബ്ലിക് പാര്‍ട്ടിക്ക് എതിരായ അന്വേഷണങ്ങള്‍ പലതും രാഷ്ട്രീയവത്കരിക്കപ്പെടുന്നു എന്നും പ്രസിഡന്റ് വിമര്‍ശിക്കുന്നു.

ഇക്കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ചുണ്ടായ വിവാദങ്ങളെ തുടര്‍ന്നാണ് ട്രംപ് എഫ്.ബി.ഐക്കെതിരെ തിരിഞ്ഞത്. നേരത്തെ തന്നെ പ്രസിഡന്റിന്റെ കടുത്ത വിമര്‍ശനങ്ങളെ തുടര്‍ന്ന് എഫ്.ബി.ഐയുടെ രണ്ട് ഉന്നത മേധാവികള്‍ സ്ഥാനം ഒഴിയുകയും ചെയ്തിരുന്നു. ഇതിനും പിന്നാലെയാണ് വീണ്ടും കടുത്ത ആരോപണങ്ങളുമായി ട്രംപിന്റെ പ്രതികരണം.

 

 

 
First published: February 3, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍