• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഒടുവില്‍ സമാധാനം : ചരിത്ര ഉടമ്പടിയില്‍ ഒപ്പു വച്ച് ട്രംപും  കിമ്മും

news18india
Updated: June 12, 2018, 2:38 PM IST
ഒടുവില്‍ സമാധാനം : ചരിത്ര ഉടമ്പടിയില്‍ ഒപ്പു വച്ച് ട്രംപും  കിമ്മും
news18india
Updated: June 12, 2018, 2:38 PM IST
സിംഗപ്പുര്‍   : ചരിത്ര നിമിഷത്തിന് വേദിയായി സിംഗപ്പുര്‍. ലോകസമാധാനത്തിന് പ്രതീക്ഷയേകി അമേരിക്കയും- ഉത്തരകൊറിയയും സമാധാന കരാറില്‍ ഒപ്പു വച്ചു. ഏഴു പതിറ്റാണ്ടുകാലത്തെ വിദ്വേഷം  മറന്ന് ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മില്‍ നിര്‍ണ്ണായക കരാറില്‍ ഒപ്പു വച്ചത്.  ഒപ്പുവെച്ചത് സമഗ്ര ഉടമ്പടിയിലെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.

'കഴിഞ്ഞതെല്ലാം മറക്കുന്നു, ലോകം ഇനി വലിയ മാറ്റങ്ങള്‍ക്ക് സാക്ഷിയാകും'. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി സംയുക്ത കരാറില്‍ ഒപ്പുവെച്ചതിന് ശേഷം ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. തങ്ങള്‍ തമ്മില്‍ വളരെ പ്രത്യേകത നിറഞ്ഞ ബന്ധം ഉടലെടുത്തിട്ടുണ്ട്.തുടര്‍ന്നും കൂടിക്കാഴ്ച നടത്തുമെന്നും ഉത്തര കൊറിയയിലെ ആണവനിരായുധീകരണ പ്രവര്‍ത്തനങ്ങള്‍ എത്രയും പെട്ടെന്ന് ആരംഭിക്കുമെന്നും വ്യക്തമാക്കിയ ട്രംപ്, കിം ജോങ്ങിനെ വൈറ്റ് ഹൗസിലേക്ക് ക്ഷണിക്കുമെന്നും അറിയിച്ചു.

ലോകം ഒരിക്കലും പ്രതീക്ഷിക്കാതിരുന്ന നൂറ്റാണ്ടിന്റെ കൂടിക്കാഴ്ചയായാണ് ഇരു ഭരണാധികാരികളുടെയും ചര്‍ച്ച വിശേഷിപ്പിക്കപ്പെട്ടത്.ആറു മാസം മുമ്പുവരെ അസഭ്യം പറഞ്ഞും ഭീഷണി മുഴക്കിയും പരസ്പരം പോരടിച്ച നേതാക്കള്‍ ഇന്ന് അഞ്ച് മണിക്കൂര്‍ ഒന്നിച്ചിരുന്നപ്പോള്‍ ഇല്ലാതായത് ഏഴുപതിറ്റാണ്ടുകാലത്തെ വിദ്വേഷമാണ്. ആണവനിരായുധീകരണമെന്ന അമേരിക്കയുടെ പ്രധാന ആവശ്യം ഉത്തരകൊറിയ അംഗീകരിച്ചതോടെയാണ് ചരിത്ര ഉടമ്പടി രൂപം കൊണ്ടത്.എന്നാല്‍ ദക്ഷിണകൊറിയയില്‍ നിന്ന് സൈനികരെ പിന്‍വലിക്കുമോ എന്ന കാര്യത്തില്‍ അമേരിക്ക നിലപാട് വ്യക്തമാക്കിയിട്ടില്ല..പകരം ഉത്തര കൊറിയയ്ക്ക്‌മേല്‍ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക, നയതന്ത്ര ഉപരോധങ്ങള്‍ പിന്‍വലിച്ചേക്കും.
First published: June 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍