കശ്മീർ ഉഭയകക്ഷി പ്രശ്നം; മധ്യസ്ഥത വേണ്ടെന്ന് മോദി; നിലപാട് തിരുത്തി ട്രംപ്

കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു

news18
Updated: August 26, 2019, 5:52 PM IST
കശ്മീർ ഉഭയകക്ഷി പ്രശ്നം; മധ്യസ്ഥത വേണ്ടെന്ന് മോദി; നിലപാട് തിരുത്തി ട്രംപ്
കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു
  • News18
  • Last Updated: August 26, 2019, 5:52 PM IST
  • Share this:
ബിയാറിറ്റ്സ് (ഫ്രാൻസ്): ഇന്ത്യയ്ക്കും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്‌നം മാത്രമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മോദി നിലപാട് വ്യക്തമാക്കിയത്‌. ഫ്രാന്‍സിലെ ബിയാറിറ്റ്സില്‍ നടക്കുന്ന ജി 7 ഉച്ചകോടിക്കിടെയാണ് ഇരു‌നേതാക്കളും ചര്‍ച്ചനടത്തിയത്‌. കശ്മീര്‍ വിഷയം ഇരുനേതാക്കളുടെയും ചര്‍ച്ചയില്‍ വിഷയമായി. കശ്മീര്‍ പ്രശ്‌ന പരിഹാരത്തിന് മറ്റൊരു രാജ്യത്തിന്റെയും മധ്യസ്ഥത ആവശ്യമില്ലെന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവര്‍ത്തിച്ചു.

കശ്മീര്‍ വിഷയത്തില്‍ മധ്യസ്ഥത വഹിക്കാം എന്ന നിര്‍ദേശം മുൻപ് പലതവണ ട്രംപ് മുന്നോട്ടുവെക്കുകയും ഇന്ത്യ അത് നിരസിക്കുകയും ചെയ്തിരുന്നു. മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ വിഷയം ഇരുരാജ്യങ്ങളും ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്ന അഭിപ്രായമാണ് ട്രംപും പങ്കുവച്ചത്‌. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള എല്ലാ വിഷയങ്ങളും ഉഭയകക്ഷി സ്വഭാവമുള്ളവയാണ്. അതിനാലാണ് ഞങ്ങള്‍ അവയുമായി ബന്ധപ്പെട്ട് മറ്റൊരു രാജ്യത്തെയും ബുദ്ധിമുട്ടിക്കാത്തതെന്നും മോദി പറഞ്ഞു. 1947നു മുമ്പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. 'എനിക്ക് ആത്മവിശ്വാസമുണ്ട്, ഞങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും ഒരുമിച്ച് പരിഹരിക്കാനും സാധിക്കുമെന്ന്'- മോദി കൂട്ടിച്ചേര്‍ത്തു.


പാകിസ്ഥാനില്‍ തെരഞ്ഞെടുപ്പിന് ശേഷം ഇമ്രാന്‍ ഖാനെ വിളിച്ചിരുന്നു. ദാരിദ്ര്യം, ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കെതിരെ ഇരുരാജ്യങ്ങളും ഒരുമിച്ച് പോരാടേണ്ടതുണ്ടെന്ന് പറഞ്ഞിരുന്നെന്നും മോദി പറഞ്ഞു. കശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് മോദിയുമായി കഴിഞ്ഞ രാത്രി സംസാരിച്ചിരുന്നതായി ട്രംപ് പറഞ്ഞു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ നല്ലൊരു തീരുമാനത്തിലെത്തുമെന്ന് എനിക്കുറപ്പുണ്ട്- മറുപടിയായി ട്രംപ് പറഞ്ഞു.

First published: August 26, 2019, 5:52 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading