• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബ്രിട്ടീഷ് അംബാസിഡര്‍ 'മണ്ടന്‍'; പൊട്ടിത്തെറിച്ച് ട്രംപ്

ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് എതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. മേ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി

news18
Updated: July 10, 2019, 12:33 PM IST
ബ്രിട്ടീഷ് അംബാസിഡര്‍ 'മണ്ടന്‍'; പൊട്ടിത്തെറിച്ച് ട്രംപ്
യു എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ്
  • News18
  • Last Updated: July 10, 2019, 12:33 PM IST IST
  • Share this:
വാഷിങ്ടന്‍: യു.എസിലെ ബ്രിട്ടീഷ് അംബാസിഡറെ മണ്ടന്‍ എന്ന് വിളിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ബ്രിട്ടീഷ് അംബാസഡര്‍ കിം ഡറോച്ചിനെതിരെയാണ് ട്രംപ് പൊട്ടിത്തെറിച്ചത്.

അമേരിക്കന്‍ പ്രസിഡന്റ് കഴിവുകെട്ടവനാണെന്ന് അഭിസംബോധന ചെയ്തുള്ള കിം ഡറോച്ചിന്റെ ഇ-മെയില്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്.

യു.കെ അംബാസിഡര്‍ ഒരു മണ്ടനാണെന്ന് ട്വിറ്ററിലാണ് ട്രംപ് കുറിച്ചിരിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് എതിരെയും ട്രംപ് വിമര്‍ശനമുന്നയിച്ചു. മേ സ്ഥാനമൊഴിയുന്നതാണ് നല്ലതെന്നും ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ അവര്‍ കൈകാര്യം ചെയ്തു വഷളാക്കിയെന്നും ട്രംപ് കുറ്റപ്പെടുത്തി.

Also Read വീട്ടുജോലിക്കാരിയുടെ ചുണ്ട് കടിച്ചു മുറിച്ചു; ദുബായില്‍ യുവതിക്കെതിരെ കേസ്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 10, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍