• HOME
  • »
  • NEWS
  • »
  • world
  • »
  • വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് ചൈനയ്ക്ക് പണികൊടുക്കാൻ ട്രംപ്; നീക്കം ബൈഡനെ ലക്ഷ്യമിട്ട്

വൈറ്റ് ഹൗസ് വിടുന്നതിന് മുമ്പ് ചൈനയ്ക്ക് പണികൊടുക്കാൻ ട്രംപ്; നീക്കം ബൈഡനെ ലക്ഷ്യമിട്ട്

അവസാന ഒരു മാസത്തിനിടെ നയരൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി പുതിയ ഫയലുകൾ ട്രംപ് നീക്കിയതായാണ് റിപ്പോർട്ട്. പുതിയ പ്രസിഡന്‍റിന് പോലും അത്രയെളുപ്പം തിരുത്താനാകാത്ത ഇടപെടലുകൾ ട്രംപ് നടത്തിയതായും സൂചനയുണ്ട്

ഡൊണാൾഡ് ട്രംപ്

ഡൊണാൾഡ് ട്രംപ്

  • Share this:
    പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് പരാജയം മുന്നിൽ കണ്ടിരുന്നോ? കഴിഞ്ഞ ഒരു മാസമായി വൈറ്റ് ഹൗസിൽ ട്രംപ് നടത്തിയ ചില അണിയറനീക്കങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. വ്യാപാര-നയതന്ത്ര മേഖലകളിൽ ചൈനയ്ക്ക് പണി കൊടുക്കുന്നതിനുള്ള നീക്കങ്ങളാണ് ട്രംപ് നടത്തിയിട്ടുള്ളത്. ഇവയൊക്കെ പുതിയതായി പ്രസിഡന്‍റാകുന്ന ജോ ബൈഡനെ വെട്ടിലാക്കുന്നവയാണെന്നാണ് നിരീക്ഷകർ പറയുന്നത്.

    കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് നിരന്തരം ആക്ഷേപിച്ചിരുന്ന ട്രംപ് വ്യാപാരമേഖലയിൽ ചൈനീസ് കമ്പനികളെ പ്രതിസന്ധിയിലാക്കുന്ന നയങ്ങളാണ് കുറേ കാലമായി നടപ്പാക്കിവന്നത്. എന്നാൽ അവസാന ഒരു മാസത്തിനിടെ നയരൂപീകരണവുമായി ബന്ധപ്പെട്ട് നിരവധി പുതിയ ഫയലുകൾ ട്രംപ് നീക്കിയതായാണ് റിപ്പോർട്ട്. പുതിയ പ്രസിഡന്‍റിന് പോലും അത്രയെളുപ്പം തിരുത്താനാകാത്ത ഇടപെടലുകൾ ട്രംപ് നടത്തിയതായും സൂചനയുണ്ട്. ട്രംപിൽനിന്ന് വ്യത്യസ്തമായി ചൈനയുമായി കൂടുതൽ ഊഷ്മള ബന്ധം പ്രതീക്ഷിക്കുന്ന ബൈഡനെ ശരിക്കും വെട്ടിലാക്കുന്നവയാണ് ഈ നീക്കങ്ങൾ.

    "ദ്രുത" എക്സിക്യൂട്ടീവ് ഓർഡറുകൾ അല്ലെങ്കിൽ ഏജൻസി റൂൾ മാർക്കിംഗ് ഉപയോഗിച്ചുള്ള വിദേശ നയ നീക്കങ്ങൾ, സെനറ്റ് സ്ഥിരീകരണം ആവശ്യമില്ലാത്ത നിയമനങ്ങൾ, എന്നിവയിലൂടെ ചൈനയെ പ്രതിസന്ധിയിലാക്കാനാണ് ട്രംപ് ശ്രമിച്ചിട്ടുള്ളത്"- ജോർജ്‌ടൌൺ‌ സർവകലാശാലയിലെ സീനിയർ‌ ഫെലോയും ബീജിംഗിലെ യു‌എസ് എംബസി ആസ്ഥാനമായുള്ള മുൻ വാണിജ്യ വിദഗ്ദ്ധനുമായ ജെയിംസ് ഗ്രീൻ‌ പറഞ്ഞു.

    Also Read- ഡൊണാള്‍ഡ് ട്രംപും മെലാനിയയും വേർപിരിയുന്നുവോ? വിവാഹമോചനം തെരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ

    സിൻജിയാങ്ങിൽ യുഗൂറിനെ കൂട്ടത്തോടെ തടഞ്ഞുവച്ചതിന് ചൈനയ്ക്കെതിരെ "വംശഹത്യ" ആരോപിച്ച് ഐക്യരാഷ്ട്രസഭയിൽ ഉൾപ്പടെ പ്രതിസന്ധിയിലാക്കാനും ട്രംപ് ശ്രമിച്ചിട്ടുണ്ടാകാം. ഇതിന്‍റെ പേരിൽ ചൈനയിലെ കൂടുതൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾക്ക് അമേരിക്കൻ വിസ തടയാനും ട്രംപ് ശ്രമിച്ചിട്ടുണ്ടാകാം. ഇതിന്‍റെ രേഖകൾ നിയമപരമായി അംഗീകാരം നേടിയിട്ടുണ്ടാകാമെന്നും റിപ്പോർട്ടുണ്ട്. കൂടാതെ ബീജിംഗ് 2022 വിന്റർ ഒളിമ്പിക്സ് ഒഴിവാക്കാൻ യുഎസ് അത്‌ലറ്റുകൾക്ക് നിർദേശം നൽകാനുള്ള നീക്കവും ട്രംപ് നടത്തിയിട്ടുണ്ടെന്ന് റിപ്പോർട്ടുണ്ട്.

    കൂടുതൽ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികളെ ഉപരോധിച്ചുകൊണ്ട് വ്യാപാര നിയന്ത്രണങ്ങൾ ട്രംപിന്റെ മനസ്സിലെ മറ്റൊരു നീക്കമായിരിക്കാം. “ഇരട്ട-ഉപയോഗ” സിവിലിയൻ-മിലിട്ടറി കയറ്റുമതിയിൽ നിയന്ത്രണങ്ങൾ വർദ്ധിപ്പിക്കുക, ടിക് ടോക്ക്, വെചാറ്റ് കാമ്പെയ്‌നുകൾക്ക് ശേഷം കൂടുതൽ ചൈനീസ് ആപ്ലിക്കേഷനുകൾ നിരോധിക്കുക, 5 ജി നെറ്റ്‌വർക്കുകൾക്കപ്പുറം ഹുവായ് ടെക്നോളജീസിലേക്കുള്ള എല്ലാ സെമി കണ്ടക്ടേഴ്സ് വിൽപ്പനയും തടയുക ” തുടങ്ങിയ നീക്കങ്ങളും ഒരു മാസത്തിനിടെ ട്രംപ് നടത്തിയിട്ടുണ്ടാകാമെന്നാണ് സൂചന.

    ഇത് ബൈഡൻ ഭരണകൂടത്തിന് കനത്ത വെല്ലുവിളി സൃഷ്ടിച്ചേക്കാം. കാരണം ട്രംപ് നടപ്പിലാക്കുന്ന നയങ്ങൾ കാരണം ചൈന അമേരിക്കയ്ക്കെതിരായ നീക്കങ്ങൾ കൂടുതൽ കർക്കശമാക്കും. ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത് ബൈഡൻ ഭരണകൂടതതിന് ആയിരികകും. അതേസമയം ചൈനയോടുള്ള അമേരിക്കയുടെ നിലപാട് ബൈഡന്‍റെ കാലത്ത് വലിയതോതിൽ മാറാൻ സാധ്യതയില്ലെന്ന നിരീക്ഷണവും ശക്തമാണ്. ബൈഡന്‍റെ നയങ്ങൾ ട്രംപിന് സമാനമാകുമെന്ന് കോർനെൽ സർവകലാശാല നിയമകാര്യ പ്രൊഫസറായ സാറാ ക്രെപ്സ് പറഞ്ഞു. ട്രംപിന്‍റെ ഭരണകാലത്ത് അമേരിക്കക്കാർക്ക് ചൈനയോടുള്ള ശത്രുതാ മനോഭാവം വർദ്ധിച്ചതായും സൂചനയുണ്ട്. 73 ശതമാനം അമേരിക്കക്കാരും ചൈനയെ വെറുപ്പോടെയാണ് കാണുന്നത്. ഈ സ്ഥിതിവിശേഷം വർദ്ധിച്ചത് ട്രംപ് പ്രസിഡന്‍റായിരുന്ന കാലത്താണ്.
    Published by:Anuraj GR
    First published: