'മോദിയുടെ ഇംഗ്ലീഷ് മികച്ചത്;​ വേണ്ടെന്നുവച്ചിട്ടാണ് അദ്ദേഹം സംസാരിക്കാത്തത്' ; മോദിയുടെ കൈ പിടിച്ച് ട്രംപിന്റെ തമാശ; പൊട്ടിച്ചിരി

ജി 7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്റെ തമാശ

news18
Updated: August 26, 2019, 7:51 PM IST
'മോദിയുടെ ഇംഗ്ലീഷ് മികച്ചത്;​ വേണ്ടെന്നുവച്ചിട്ടാണ് അദ്ദേഹം സംസാരിക്കാത്തത്' ; മോദിയുടെ കൈ പിടിച്ച് ട്രംപിന്റെ തമാശ; പൊട്ടിച്ചിരി
ജി 7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്റെ തമാശ
  • News18
  • Last Updated: August 26, 2019, 7:51 PM IST
  • Share this:
ബിയാറിറ്റ്സ് (ഫ്രാൻസ്): പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇംഗ്ലിഷ് മികച്ചതെന്നും അദ്ദേഹം വേണ്ടെന്നുവച്ചിട്ടാണ് ഇംഗ്ലീഷില്‍ സംസാരിക്കാത്തതെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ജി 7 ഉച്ചകോടിക്കിടെ മോദിയുമായി കൂടിക്കാഴ്ച നടത്തിയപ്പോഴായിരുന്നു ട്രംപിന്റെ തമാശ.

ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഹിന്ദിയിലാണ് മോദി സംസാരിച്ചത്. ഇതിനെക്കുറിച്ചു ചോദ്യങ്ങൾ ഉയർന്നപ്പോൾ ഇടപെട്ടുകൊണ്ടാണ്, ട്രംപ് മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. 'സത്യത്തിൽ അദ്ദേഹത്തിന്റെ ഇംഗ്ലീഷ് മികച്ചാണ്, വേണ്ടെന്നു വച്ചിട്ടാണ് അദ്ദേഹം ഇംഗ്ലീഷിൽ സംസാരിക്കാത്തത്'' -ട്രംപ് പറഞ്ഞു. ട്രംപ് ഇക്കാര്യം പറഞ്ഞതും പിന്നെ ഇരു നേതാക്കളും പൊട്ടിച്ചിരിക്കാൻ ആരംഭിച്ചു. ട്രംപിന്റെ കയ്യിൽ പിടിച്ച് മോദി ചിരിച്ചുകൊണ്ട് അടിയ്ക്കുന്നതും വീഡിയോയിൽ കാണാം.മാധ്യമപ്രവർത്തകരും ഇരു നേതാക്കൾക്കുമൊപ്പം ചിരിക്കുന്നുണ്ട്. നരേന്ദ്ര മോദിയുമായി വിവിധ വിഷയങ്ങളെ കുറിച്ച് ചർച്ച നടത്തിയതായി ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം അത്താഴത്തിന് തങ്ങൾ ഒന്നിച്ചായിരുന്നു എന്നും വാണിജ്യം അടക്കമുള്ള വിഷയങ്ങളെ പറ്റി ചർച്ച ചെയ്‌തെന്നും ട്രംപ് പറഞ്ഞു.

First published: August 26, 2019, 7:51 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading