• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രംപ്-കിം കൂടിക്കാഴ്ച പുരോഗമിക്കുന്നു

Anuraj GR
Updated: June 12, 2018, 7:21 AM IST
ട്രംപ്-കിം കൂടിക്കാഴ്ച പുരോഗമിക്കുന്നു
U.S. President Donald Trump walks with North Korean leader Kim Jong Un at the Capella Hotel on Sentosa island in Singapore June 12, 2018. REUTERS/Jonathan Ernst - RC184EF35540
Anuraj GR
Updated: June 12, 2018, 7:21 AM IST
സിംഗപ്പുർ: ലോകം ഉറ്റുനോക്കുന്ന കിം- ട്രംപ് ചരിത്ര കൂടിക്കാഴ്ച ഇന്ത്യൻ സമയം രാവിലെ ആറരയ്ക്ക് തുടങ്ങി. ഇതാദ്യമായാണ് അമേരിക്കൻ- ഉത്തര കൊറിയൻ ഭരണാധികാരികൾ നേരിൽ കാണുന്നത്. സിംഗപ്പൂരിലെ സെന്റോസ ദ്വീപിലാണ് ചരിത്രപരമായ കൂടിക്കാഴ്ച.

ഇന്നേ വരെ ഫോണിൽ പോലും സംസാരിച്ചിട്ടില്ലാത്ത രണ്ട് രാജ്യങ്ങളുടെ ഭരണാധികാരികൾ നേരിൽ കാണുന്ന നിമിഷത്തിനാണ് ലോകം സാക്ഷ്യം വഹിക്കാനിരിക്കുന്നത്. ഏതാനും മാസങ്ങൾ മുമ്പുവരെ ലോകത്തെ യുദ്ധഭീഷണിയിൽ നിർത്തിയിരുന്ന കിമ്മും ട്രംപും എന്തു പറയുമെന്നതും ലോകം കാതോർക്കുന്നു. കിം ജോംഗ് ഉന്നും ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് വേദിയായ സിംഗപ്പൂർ കനത്ത സുരക്ഷയിലാണ്. ഇരുനേതാക്കളും ഞായറാഴ്ച തന്നെ സിംഗപ്പൂരിലെത്തിയിരുന്നു.

ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരുരാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ പലവട്ടം ചർച്ച നടത്തിക്കഴിഞ്ഞു. അമേരിക്കയേയും ഉത്തരകൊറിയേയും ഒരു വേദിയിലെത്തിക്കാൻ നിതാന്തപരിശ്രമം നടത്തിയ ദക്ഷിണകൊറിയ അവസാനനിമിഷം വരെ ചർച്ച പാളാതിരിക്കാനുള്ള ജാഗ്രതയിലാണ്.

കൂടിക്കാഴ്ചയ്ക്ക് തുടക്കമായതോടെ ഔദ്യോഗിക സംഭാഷണങ്ങൾക്ക് തുടക്കമാകുമെന്നാണ് റിപ്പോർട്ടുകൾ. കൂടിക്കാഴ്ചയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല. അമേരിക്ക താരതമ്യേന ചെറുരാജ്യമായ ഉത്തരകൊറിയയെ കാണുമ്പോൾ, വൻ ശക്തികളായ ചൈനയും റഷ്യയുമെല്ലാം ആകാംഷയിലാണ്. ഏഴുപതിറ്റാണ്ടിലധികമായി കൊടിയ ശത്രുതയിൽ തുടരുന്ന ഏറ്റവും വലിയ മുതലാളിത്ത രാജ്യവും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും സമാധാന ചർച്ചകൾക്ക് ഒന്നിച്ചെത്തുമ്പോൾ ലോകം മാറുമോ. അതിനുള്ള ഉത്തരമാകും ഇന്ന്.
First published: June 12, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍