• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ്; പഴയകാര്യങ്ങൾ അപ്രസക്തമെന്ന് കിം


Updated: June 12, 2018, 8:43 AM IST
ഉത്തരകൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്ന് ട്രംപ്; പഴയകാര്യങ്ങൾ അപ്രസക്തമെന്ന് കിം

Updated: June 12, 2018, 8:43 AM IST
സിംഗപ്പുർ: ലോകസമാധാനത്തിന് പ്രതീക്ഷയേകി അമേരിക്ക-ഉത്തരകൊറിയ ആദ്യ ചർച്ച വിജയകരമായി പര്യവസാനിച്ചു. കിമ്മുമായി നേരിട്ട് നടത്തിയ ചർച്ച നന്നായിരുന്നുവെന്നാണ് ട്രംപിന്‍റെ കൂടിക്കാഴ്ച. ഉത്തര കൊറിയയുമായി മികച്ച ബന്ധമുണ്ടാകുമെന്നും അക്കാര്യത്തില്‍ സംശയമില്ലെന്നും ട്രംപ് പറഞ്ഞു. അതേസമയം പഴയകാല മുൻവിധികൾ മറികടന്നാണ് ഇവിടെയെത്തിയിരിക്കുന്നതെന്നായിരുന്നു കിമ്മിന്റെ പ്രതികരണം. ചില മുൻവിധികൾ തടസങ്ങൾ സൃഷ്ടിച്ചിരുന്നുവെന്നത് യാഥാർഥ്യമാണ്.

ആണവനിരായുധീകരണം ഉൾപ്പടെ നിർണായകവിഷയങ്ങളാണ് രണ്ടാംഘട്ടത്തിൽ ചർച്ചയാകുക. ഇതിനായി ഒന്നിച്ചു പ്രവർത്തിക്കാമെന്ന ധാരണയിലാണ് ആദ്യഘട്ട ചർച്ച അവസാനിച്ചത്. രണ്ടാമത്തെ കൂടിക്കാഴ്ചയിലെ ഇരുരാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ള പ്രതിനിധികളും പങ്കെടുക്കും.

അടച്ചിട്ട മുറിയിൽ ഇരുനേതാക്കന്മാരും പരിഭാഷകരും മാത്രമായിട്ടാണു ചർച്ച. ചരിത്രത്തിലാദ്യമായിട്ടാണ് യുഎസ് പ്രസിഡന്റും ഉത്തരകൊറിയൻ മേധാവിയും നേരിൽ കാണുന്നത്.

കൂടിക്കാഴ്ചയ്ക്ക് നിശ്ചയിച്ച സമയത്ത് തന്നെ ഇരുനേതാക്കളും വേദിയിലെത്തി. രണ്ടുതവണ ഹസ്തദാനം നടത്തുകയും മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തു. പരിഭാഷയ്ക്കും മറ്റു സഹായത്തിനുമായി നാലംഗ സംഘവും ഇവർക്കൊപ്പമുണ്ട്.

അമേരിക്ക താരതമ്യേന ചെറുരാജ്യമായ ഉത്തരകൊറിയയെ കാണുമ്പോൾ, വൻ ശക്തികളായ ചൈനയും റഷ്യയുമെല്ലാം ആകാംഷയിലാണ്. ഏഴുപതിറ്റാണ്ടിലധികമായി കൊടിയ ശത്രുതയിൽ തുടരുന്ന ഏറ്റവും വലിയ മുതലാളിത്ത രാജ്യവും കമ്മ്യൂണിസ്റ്റ് രാഷ്ട്രവും സമാധാന ചർച്ചകൾക്ക് ഒന്നിച്ചെത്തുമ്പോൾ ലോകം മാറുമോ. അതിനുള്ള ഉത്തരമാകും ഇന്ന്.
First published: June 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍