• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കിമ്മുമായുള്ള ചർച്ച തൃപ്തികരമല്ലെങ്കിൽ ഇറങ്ങിപോകുമെന്ന് ട്രംപ്

gopika.gs | news18
Updated: April 19, 2018, 4:45 PM IST
കിമ്മുമായുള്ള ചർച്ച തൃപ്തികരമല്ലെങ്കിൽ ഇറങ്ങിപോകുമെന്ന് ട്രംപ്
gopika.gs | news18
Updated: April 19, 2018, 4:45 PM IST
വാഷിങ്ടൻ: ഉത്തരകൊറിയന്‍ പ്രസിഡന്റെ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയകരമല്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്കരിക്കുമെന്നു അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

കിമ്മുമായി തുറന്ന ചർച്ചയാകും നടത്തുകയെന്നും, തിരിച്ചും അതേ സമീപനമല്ലെങ്കിൽ തീർച്ചയായും ചർച്ചയിൽ നിന്നും ഇറങ്ങിപോകുമെന്നുമാണ് ട്രംപ് മാധ്യമങ്ങളോടു പ്രതികരിച്ചത്. ഉത്തരകൊറിയയെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളില്‍ അമേരിക്കയ്ക്ക് ഇത്രയേറെ മേല്‍ക്കൈ ലഭിച്ച അവസരം മുന്‍പുണ്ടായിട്ടില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

യുഎസ് – ഉത്തര കൊറിയ ഉച്ചകോടിക്ക് പശ്ചാത്തലമൊരുക്കാന്‍ നിയുക്ത വിദേശകാര്യസെക്രട്ടറി മൈക് പോംപെ ഈ മാസം ആദ്യം ഉത്തരകൊറിയ സന്ദര്‍ശിച്ചിരുന്നുവെന്ന് ട്രംപ് വെളിപ്പെടുത്തിയിരുന്നു. ഇതിനു മുന്നോടിയായുള്ള പോംപിയുടെ പ്യോങ്യാങ് സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു ട്രംപിന്റെ കിമ്മുമായുള്ള ഉച്ചകോടിയെക്കുറിച്ച് പ്രതികരിച്ചത്.
First published: April 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍