നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ആണവായുധം കൈവശം വെയ്ക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ല; പ്രതികരണവുമായി ട്രംപ്

  ആണവായുധം കൈവശം വെയ്ക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ല; പ്രതികരണവുമായി ട്രംപ്

  ഖാസിം സുലൈമാനിയുടെ വധത്തെക്കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ ഭീകരനെയാണ് കൊന്നതെന്ന് ആയിരുന്നു ട്രംപ് പറഞ്ഞത്.

  ഡോണാൾഡ് ട്രംപ്

  ഡോണാൾഡ് ട്രംപ്

  • News18
  • Last Updated :
  • Share this:
   വാഷിംഗ്ടൺ: താൻ അമേരിക്കയുടെ പ്രസിഡന്‍റ് ആയിരിക്കുന്നിടത്തോളം കാലം ആണവായുധം കൈവശം വെയ്ക്കാൻ ഇറാനെ ഒരിക്കലും അനുവദിക്കില്ലെന്ന് ഡോണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. ഇറാൻ ആക്രമണത്തിൽ അമേരിക്കൻ സൈനികർ സുരക്ഷിതരാണെന്നും ചെറിയ നാശനഷ്ടം മാത്രമാണ് ഉണ്ടായതെന്നും ട്രംപ് പറഞ്ഞു. യു എസ് സൈന്യം എന്തിനും തയ്യാറാണന്നും ട്രംപ് പറഞ്ഞു.

   ഖാസിം സുലൈമാനിയെ നേരത്തെ വകവരുത്തേണ്ടതായിരുന്നു എന്നും സുലൈമാനി അമേരിക്കയ്ക്കെതിരെ ആക്രമണത്തിന് പദ്ധതിയിട്ടെന്നും ട്രംപ് പറഞ്ഞു. ലോകത്തെ കൊടും ഭീകരനെയാണ് അമേരിക്ക ഇല്ലാതാക്കിയത്. മറ്റ് ലോകരാജ്യങ്ങൾക്കും യാഥാർത്ഥ്യം ബോധ്യമുണ്ടെന്നും അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്.

   ഖാസിം സുലൈമാനിയുടെ വധത്തെക്കുറിച്ച് ലോകത്തിലെ ഏറ്റവും വലിയ ഭീകരനെയാണ് കൊന്നതെന്ന് ആയിരുന്നു ട്രംപ് പറഞ്ഞത്.

   തങ്ങൾക്ക് മിഡിൽ ഈസ്റ്റിന്‍റെ എണ്ണ ആവശ്യമില്ലെന്നും ട്രംപ് വ്യക്തമാക്കി. ലോകത്ത് ഇന്ന് തങ്ങളാണ് എണ്ണയുടെയും പ്രകൃതിവാതകത്തിന്‍റെയും ഏറ്റവും വലിയ ഉല്പാദകർ. തങ്ങൾ ഇക്കാര്യത്തിൽ തനിയെ നിൽക്കാൻ കഴിവുള്ളവരാണെന്നും മിഡിൽ ഈസ്റ്റിന്‍റെ എണ്ണ ആവശ്യമില്ലെന്നും ട്രംപ് മാധ്യമങ്ങൾക്ക് മുമ്പാകെ നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കി.

   ഇറാൻ ഭീകരവാദത്തിന്‍റെ സ്പോൺസർ ആണ്. അയൽരാജ്യങ്ങളിൽ ഇറാൻ ആക്രമണം നടത്തുന്നു. അതേസമയം, ഇറാനുമേൽ അമേരിക്ക പുതിയ ഉപരോധം ഏർപ്പെടുത്തി. ഇറാനിനു മേൽ എത്രയും പെട്ടെന്നു തന്നെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് പ്രസ്താവനയിൽ വ്യക്തമാക്കി. ശക്തമായ ഉപരോധം തങ്ങളുടെ സ്വഭാവം മാറ്റാൻ ഇറാനെ പ്രേരിപ്പിക്കുമെന്നും ട്രംപ് പറഞ്ഞു.

   Published by:Joys Joy
   First published: