• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച വൈകുമെന്ന് ഡൊണാൾഡ് ട്രംപ്

news18india
Updated: May 23, 2018, 10:36 AM IST
കിം ജോംഗ് ഉന്നുമായുള്ള കൂടിക്കാഴ്ച വൈകുമെന്ന് ഡൊണാൾഡ് ട്രംപ്
news18india
Updated: May 23, 2018, 10:36 AM IST
വാഷിംഗ്ടൺ: ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള കൂടികാഴ്ച വൈകാൻ സാധ്യതയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആണവ നിരായുധീകരണ വിഷയത്തിൽ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തിയാണ് കൂടിക്കാഴ്ച വൈകാൻ കാരണമെന്നാണ് റിപ്പോ‌ർട്ട്.

അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപും ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മിൽ ജൂൺ പന്ത്രണ്ടിന് സിംഗപ്പൂരിൽ വെച്ച് കൂടികാഴ്ച നടത്താനായിരുന്നു തീരുമാനം. എന്നാൽ, ഈ തീരുമാനത്തിലാണ് മാറ്റമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. ചരിത്രപരമായ കൂടികാഴ്ച വേണ്ടെന്ന് വെച്ചെന്നുള്ള റിപ്പോർട്ടുകളുമുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് സ്ഥീരികരണം വന്നിട്ടില്ല.

ആണവ നിരായുധീകരണ വിഷയത്തിൽ ഉത്തരകൊറിയയുടെ നിലപാടിലുള്ള അതൃപ്തിയാണ് അമേരിക്കയുടെ പിന്മാറ്റത്തിന് പിന്നിലെന്നും സൂചനയുണ്ട്. കിം ജോംഗ്ഉന്നിൻറെ ഇപ്പോഴത്തെ നിലപാടിൽ തനിക്ക് അതൃപ്തിയുണ്ടെന്ന്  ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. കഴിഞ്ഞദിവസം ദക്ഷിണകൊറിയുംഅമേരിക്കയും സംയുക്തമായി നടത്തിയ സൈനികാഭ്യാസത്തിൽ ഉത്തരകൊറിയ അതൃപ്തി അറിയിച്ചിരുന്നു. അതേസമയം ഉച്ചകോടി നടക്കുമെന്നാണ് പ്രതീക്ഷയെന്ന് ദക്ഷിണകൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ പ്രത്യാശ പ്രകടിപ്പിച്ചു.
First published: May 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍