ന്യൂയോർക്ക്: യു.എസിലെ പരിസ്ഥിതി പുനർ നിർമാണത്തിൽ ടോയ് ലറ്റുകളെയും പങ്കാളികളാക്കി പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. വെള്ളിയാഴ്ച വൈറ്റ് ഹൗസിൽ നടന്ന ഒരു ബിസിനസ് പരിപാടിയിലാണ് ട്രംപിന്‍റെ പരാമർശം. 'ഒരു തവണ ടോയ് ലറ്റ് ഫ്ലഷ് ചെയ്യുന്നതിന് പകരം ആളുകൾ പത്തും പതിനഞ്ചും തവണ ടോയ് ലറ്റ് ഫ്ലഷ് ചെയ്യുകയാണെന്ന്' ട്രംപ് ആരോപിച്ചു. അവർ കൂടുതൽ വെള്ളം ഉപയോഗിക്കുന്നതിലാണ് കാര്യങ്ങൾ കൊണ്ടെത്തിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
സിങ്കുകളും ഷവറുകളും ഉപയോഗിക്കുന്നതിനെ കുറിച്ച് വളരെ ശക്തമായി തങ്ങൾ അന്വേഷണം നടത്തി വരികയാണെന്നും ട്രംപ് പറഞ്ഞു. ഒരു ടാപ്പ് ഉപയോഗിക്കുമ്പോൾ പോലും പരമാവധി ശ്രദ്ധിക്കാൻ താൻ ആവശ്യപ്പെടുകയാണന്നും ട്രംപ് പറഞ്ഞു. വിവിധ ബാത്ത്റൂം സൗകര്യങ്ങൾക്കായി ജലസംരക്ഷണ ചട്ടങ്ങൾ അവലോകനം ചെയ്യാനുള്ള ഉത്തരവ് പുറപ്പെടുവിച്ചതായും ട്രംപ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു.
1990കളിൽ പ്രസിഡന്‍റ് ജോർജ്ജ് എച്ച് ഡബ്ല്യു ബുഷ് എനർജി പോളിസി നിയമത്തിൽ ഒപ്പു വെച്ചതിനു ശേഷമായിരുന്നു ലോ ഫ്ലഷ് ടോയ്‌ലറ്റുകളുടെ ഉപയോഗം ആരംഭിച്ചത്. 1992ലെ നിയമം അനുസരിച്ച് പുതിയ ടോയ്‌ലറ്റുകൾക്ക് ഒരു ഫ്ലഷിന് 1.6 ഗാലൻ വെള്ളത്തിൽ കൂടുതൽ ഉപയോഗിക്കാനാവില്ല. 1994 ൽ റെസിഡൻഷ്യൽ കെട്ടിടങ്ങൾക്കും 1997 വാണിജ്യ ഘടനകൾക്കും നിയമം പ്രാബല്യത്തിൽ വന്നിരുന്നു.
രാജ്യത്തിന്‍റെ ചില വരൾച്ചാ ബാധിത പ്രദേശങ്ങളിൽ ജലസംരക്ഷണ മാനദണ്ഡങ്ങളിൽ ഇളവ് വരുത്തുന്നത് പ്രായോഗികമാകില്ലെന്നും ട്രംപ് പറഞ്ഞു. എന്നാൽ, പല സംസ്ഥാനങ്ങളിലും ധാരാളം വെള്ളം ഉണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 'അത് താഴേക്ക് വരുന്നു. അതിനെ മഴ എന്ന് വിളിക്കുന്നു'- അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Donald trump, Donald trumps, Us president donald trump