വാഷിംഗ്ടൺ: അമേരിക്കയുടെ ദൃഷ്ടി ഇപ്പോൾ ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനിലാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ന്യൂയോർക്കിലെ ഇക്കണോമിക് ക്ലബിലെ അഭിസംബോധന പ്രസംഗത്തിനിടെയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ പുതിയ തലവനെ സംബന്ധിച്ച് ട്രംപിന്റെ പ്രതികരണം. ' ബാഗ്ദാദിയെ യുഎസ് വീഴ്ത്തി.. അയാളുടെ 'രണ്ടാമനെയും' ഇപ്പോള്‍ മൂന്നാമത്തെ ആളിലാണ് ഞങ്ങളുടെ കണ്ണ്.. ബാഗ്ദാദിയുടെ മൂന്നാമൻ പ്രശ്നങ്ങൾക്ക് നടുവിലാണ് കാരണം അയാൾ എവിടെയുണ്ടെന്ന് ഞങ്ങൾക്കറിയാം'.. എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഇക്കഴിഞ്ഞ ഒക്ടോബർ 26ന് സിറിയയിൽ യുഎസിന്റെ നേതൃത്വത്തിൽ നടന്ന ആക്രമണത്തിലാണ് ബാഗ്ദാദി കൊല്ലപ്പെടുന്നത്. സൈന്യത്തിന്റെ പിടിയിലാകുമെന്നുറപ്പായ ബാഗ്ദാദി സ്വയം പെട്ടിത്തെറിച്ച് ജീവനൊടുക്കുകയായിരുന്നു. യുഎസ് ഇപ്പോൾ ലക്ഷ്യം വച്ചിരിക്കുന്നതാരെയാണെന്ന് ട്രംപ് വെളിപ്പെടുത്തിയില്ലെങ്കിലും ബാഗ്ദാദിയുടെ പിൻഗാമിയായി വിശേഷിപ്പിക്കപ്പെട്ട അബു ഇബ്രാഹിം അൽ ഹാഷിമി അൽ ഖുറേഷിയെക്കുറിച്ചാണിതെന്നാണ് സൂചന.
ഖുറേഷിയെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങൾ ആർക്കും തന്നെയില്ല. സാധാരണയായി ഗോത്രവർഗ ബന്ധത്തെയും വംശത്തെയും സൂചിപ്പിക്കുന്ന അപരനാമങ്ങൾ ഉപയോഗിച്ചാണ് ഇസ്ലാമിക് സ്റ്റേറ്റ് പോരാളികൾ തങ്ങളുടെ തലവൻമാരെ തിരിച്ചറിയുന്നത്. അതുകൊണ്ട് തന്നെ തലപ്പത്തുള്ളവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ അങ്ങനെ പരസ്യമാകാറില്ല. പ്രസംഗത്തിൽ ട്രംപ് പരാമർശിച്ച് ബാഗ്ദാദിയുടെ രണ്ടാമൻ അബു ഹസൻ അല്‍ മുജാഹിർ ആണെന്നാണ് സൂചന. ബാഗ്ദാദിയുടെ അടുത്ത അനുയായിയും ഇസ്ലാമിക് സ്റ്റേറ്റ് വക്താവുമായിരുന്ന ഇയാൾ ബാഗ്ദാദി കൊല്ലപ്പെടുന്നതിന് മണിക്കൂറുകളുകൾ മാത്രം മുന്‍പാണ് അമേരിക്ക-കുർദ് സംയുക്ത സൈനിക ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.