• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ട്രംപിന്റെ ആ 'വിവാദ ചുംബനം' പുറത്ത്; ബലംപ്രയോഗിച്ചില്ലെന്ന് വിശദീകരണം

ബലംപ്രയോഗിച്ച് ട്രംപ് ചുംബിച്ചെന്ന് കാട്ടി യുവതി പരാതി നൽകിയിരുന്നു

news18
Updated: July 13, 2019, 6:42 PM IST
ട്രംപിന്റെ ആ 'വിവാദ ചുംബനം' പുറത്ത്; ബലംപ്രയോഗിച്ചില്ലെന്ന് വിശദീകരണം
News18
news18
Updated: July 13, 2019, 6:42 PM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വിവാദ ചുംബനത്തിന്റെ വീഡിയോ പുറത്ത്. ട്രംപിന്റെ ലീഗൽ സംഘം തന്നെയാണ് വീഡിയോ പുറത്തുവിട്ടത്. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് സംഘത്തിനൊപ്പം ഉണ്ടായിരുന്ന തന്നെ ട്രംപ് ബലംപ്രയോഗിച്ച് ചുംബിച്ചെന്ന് നേരത്തെ ആൽവ ജോൺസൺ പരാതി നൽകിയിരുന്നു. ഈ ചുംബനത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സംഘം പുറത്തുവിട്ടത്. ബലംപ്രയോഗിച്ച് ചുംബിച്ചുവെന്ന ആരോപണം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വീഡിയോ എന്നും ലീഗൽ സംഘം അവകാശപ്പെട്ടു.

ട്രംപിനെതിരെ ഫ്ലോറിഡയിലെ ഫെഡറല്‍ കോടതിയില്‍ യുവതി പരാതി നല്‍കിയിരുന്നു. അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രചരണപരിപാടി സംഘത്തിന്‍റെയൊപ്പം ഉണ്ടായിരുന്ന തന്നെ 2016ല്‍ ഫ്ലോറിഡയിലെ താംപയില്‍ നടന്ന ഒരു റാലിക്കിടെ ട്രംപ് അനുവാദമില്ലാതെ ചുംബിച്ചെന്നാണ് യുവതിയുടെ പരാതി. സ്ത്രീകളോടുള്ള ട്രംപിന്റെ ഇരപിടിയന്‍ സ്വഭാവത്തിന്‍റെ ഒരു ഭാഗം മാത്രമാണ് തനിക്ക് നേരെ ഉണ്ടായതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ‌‍‌



'ഞാൻ താങ്കൾക്കായി കുടുംബവുമായി എട്ടുമാസം വിട്ടുനിൽക്കുകയാണ്'- ആൽവ പറയുന്നതും ട്രംപ് കവിളിൽ ചുംബിക്കുന്നതുമാണ് വീഡിയോയിലുള്ളത്. യോഗത്തില്‍ പങ്കെടുത്ത് തിരിച്ചുപോകുമ്പോള്‍ വാഹനത്തില്‍ വച്ച് തന്‍റെ കൈകളില്‍ പിടിച്ച് ട്രംപ് ചുണ്ടിലായി ചുംബിച്ചെന്നാണ് അല്‍വ ജോണ്‍സണന്‍റെ പരാതി.

First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...