നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • സുനാമിയും ഭൂചലനവും; ഗ്രീസിലും തുർക്കിയിലും വൻ നാശ നഷ്ടമെന്ന് റിപ്പോർട്ട്

    സുനാമിയും ഭൂചലനവും; ഗ്രീസിലും തുർക്കിയിലും വൻ നാശ നഷ്ടമെന്ന് റിപ്പോർട്ട്

    20 കെട്ടിടങ്ങൾ തകർന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതായി ഇസ്മിർ മേയർ ടങ്ക് സോയർ സിഎൻഎൻ തുർക്കിനോട് പറഞ്ഞു.

    തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം

    തുർക്കിയിലുണ്ടായ ഭൂകമ്പത്തിൽ തകർന്ന കെട്ടിടം

    • Share this:
      ഏഥൻസ്: സുനാമിയും തുടർന്നുണ്ടായ ഭൂചലനത്തിലും ഗ്രീസിലും തുർക്കിയിലും വൻ നാശനഷ്ടമെന്ന് റിപ്പോർട്ട്. ഗ്രീക്ക് പട്ടണമായ കാർലോവാസിയിൽ നിന്ന് 14 കിലോമീറ്റർഅകലെയുള്ള  സമോസിലുണ്ടായ ഭൂചലനം  7.0 തീവ്രത രേഖപ്പെടുത്തിയതായി യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു.

      തുർക്കി സർക്കാരിനു കീഴിലുള്ള  ദുരന്ത നിവാരണ ഏജൻസി ഭൂചലനത്തിന് 6.6 തീവ്രത രേഖപ്പെടുത്തിയപ്പോൾ ഗ്രീസിലെ  ഏജൻസി 6.7 ആണ് രേഖപ്പെടുത്തിയത്. തുർക്കിയിലെ ഇസ്മിറിൽ നിന്നുള്ള തകർന്ന കെട്ടിടങ്ങളുടെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.



      ഇസ്മിർ പ്രവിശ്യയിൽ ആറ് കെട്ടിടങ്ങൾ തകർന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്ന് തുർക്കി ആഭ്യന്തര മന്ത്രി സുലൈമാൻ സോയ്‌ലു ട്വിറ്ററിലൂടെ അറിയിച്ചു. കെട്ടിടങ്ങൾ തകർന്നതു സംബന്ധിച്ച് വിവരം ലഭിച്ചതായി പരിസ്ഥിതി മന്ത്രി മുറാത് കുറും പറഞ്ഞു.

      20 കെട്ടിടങ്ങൾ തകർന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭിച്ചതായി ഇസ്മിർ മേയർ ടങ്ക് സോയർ സിഎൻഎൻ തുർക്കിനോട് പറഞ്ഞു.

      സുനാമിയെ തുടർന്ന് ഇസ്മിർ തെരുവ് വെള്ളത്തിൽ മുങ്ങിയതിന്റെ ചിത്രങ്ങൾ സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്നുണ്ട്. കെട്ടിടങ്ങൾ തകർന്ന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും വെളുത്ത പുക ഉയരുന്നതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

      തുർക്കിയുടെ എൻ‌ടി‌വി ടെലിവിഷൻ നഗരത്തിലെ തകർന്ന കെട്ടിടങ്ങളുടെ ദൃശ്യങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. തകർന്ന ഏഴ് നില കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷപ്പെടാൻ ശ്രമിക്കുന്നവരെ രക്ഷിക്കുന്ന ദൃശ്യങ്ങൾ  ടിആർടി ടെലിവിഷനും സംപ്രേക്ഷണം ചെയ്തു. കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഒരു സ്ത്രീയെ ജീവനോടെ പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സി‌എൻ‌എൻ‌ തുർക്കിയും പുറത്തുവിട്ടിട്ടുണ്ട്.

      എല്ലാത്തരത്തിലുള്ള സഹായവും എത്തിക്കുമെന്ന് തുർക്കി പ്രസിഡന്റ് റീസെപ് തയ്യിപ് എർദോഗൻ ട്വീറ്റ് ചെയ്തു.

      ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രത്തിനടുത്തുള്ള ഗ്രീക്ക് ദ്വീപായ സമോസിൽ ജനങ്ങൾ പിരഭ്രാന്തരായി വീടുകൾ വിട്ട് ഓടിയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു.

      ചില വീടുകൾ തകർന്നതായി ദ്വീപിന്റെ ഡെപ്യൂട്ടി മേയർ മിഖാലിസ് മിത്സിയോസ് ഉദ്ധരിച്ച് പബ്ലിക് ബ്രോഡ്കാസ്റ്റർ ഇആർടി പറഞ്ഞു. ഇതുപോലൊരു ദുരന്തം ഇതിനു മുൻപ് ഉണ്ടായിട്ടില്ലെന്ന് സഹ ഡെപ്യൂട്ടി മേയർ ജോർജോസ് ഡയോനിഷ്യോ പ്രതികരിച്ചു.



      1999 ൽ തുർക്കിയുടെ വടക്കുപടിഞ്ഞാറൻ ഭാഗത്ത് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇസ്താംബൂളിലെ  1,000 പേർ ഉൾപ്പെടെ രാജ്യത്ത്  17,000 പേർ മരിച്ചു.തെക്കുകിഴക്കൻ പ്രവിശ്യയായ വാനിൽ 2011 ൽ ഉണ്ടായ ഭൂകമ്പത്തിൽ 600 ലധികം പേർ മരിച്ചു.

      ഗ്രീസിൽ, 2017 ജൂലൈയിൽ സമോസിനടുത്തുള്ള കോസ് ദ്വീപിൽ അവസാനമായി ഉണ്ടായ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചു.
      Published by:Aneesh Anirudhan
      First published:
      )}