• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Live TV
  • Year Ender 2018

മോദിക്ക് ഭഗവത് ഗീത സമ്മാനിച്ച വനിത യുഎസ് പ്രസിഡന്‍റാകാൻ

news18india
Updated: January 12, 2019, 12:25 PM IST
മോദിക്ക് ഭഗവത് ഗീത സമ്മാനിച്ച വനിത യുഎസ് പ്രസിഡന്‍റാകാൻ
news18india
Updated: January 12, 2019, 12:25 PM IST
വാഷിംഗ്ടൺ: യു എസ് പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിന് തയ്യാറെടുത്ത് ഇത് ആദ്യമായി ഒരു ഹൈന്ദവ വിശ്വാസിയായ വനിതയും. യു എസ് കോൺഗ്രസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തുൾസി ഗബ്ബാർഡ് ആണ് 2020ലെ യു എസ് പ്രസിഡന്‍റാകാൻ തയ്യാറെടുക്കുന്നത്. സി എൻ എന്നിനു നൽകിയ അഭിമുഖത്തിലാണ് തുൾസി ഗബ്ബാർഡ് ഇക്കാര്യം വ്യക്തമാക്കിയത്.

ഹവായിയിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധിയാണ് തുൾസി ഗബ്ബാർഡ്. യു എസ് പ്രസിഡന്‍റ മത്സരത്തിൽ ചേരാൻ തീരുമാനിച്ചെന്നും ഇതു സംബന്ധിച്ച ഔദ്യോഗികവിശദീകരണം താമസിയാതെ തന്നെ ഉണ്ടാകുമെന്നും അവർ വ്യക്തമാക്കി.

 
Loading...




2020ൽ മത്സരത്തിൽ ഉണ്ടാകുമെന്ന് വ്യക്തമാക്കി തുൾസി ഗബ്ബാർഡ് ട്വീറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. അമേരിക്കൻ കോൺഗ്രസ് പ്രതിനിധിയായ ആദ്യ ഹൈന്ദവ വനിത ആണ് തുൾസി ഗബ്ബാർഡ്.

2014ൽ എൻ ഡി എ അധികാരത്തിൽ എത്തിയപ്പോൾ ഇന്ത്യ സന്ദർശിച്ച തുൾസി ഗബ്ബാർഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭഗവത് ഗീത സമ്മാനമായി നൽകിയിരുന്നു. മോദിയുടെ അമേരിക്കൻ സന്ദർശനത്തിന് മുൻകൈ എടുത്തവരിൽ ഒരാളായിരുന്നു തുൾസി ഗബ്ബാർഡ്. അമേരിക്ക നരേന്ദ്ര മോദിക്ക് വിസ നിഷേധിച്ചതിനെ അവർ വിമർശിച്ചിരുന്നു.

First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍