• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

മുല്ലപ്പൂ വിപ്ലവത്തിന് വഴിയൊരുക്കിയ ടുണിഷ്യൻ ഏകാധിപതി ബെൻ അലി അന്തരിച്ചു

ബെൻ അലിയുടെ ഏകാധിപത്യത്തിലുള്ള അതൃപ്തിയിൽ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടർന്ന മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്

news18
Updated: September 22, 2019, 10:17 AM IST
മുല്ലപ്പൂ വിപ്ലവത്തിന് വഴിയൊരുക്കിയ ടുണിഷ്യൻ ഏകാധിപതി ബെൻ അലി അന്തരിച്ചു
News18
  • News18
  • Last Updated: September 22, 2019, 10:17 AM IST IST
  • Share this:
ടുണിസ്: ഇരുപത്തിമൂന്ന് വർഷം ടുണീഷ്യയെ അടക്കിഭരിച്ച മുൻ പ്രസിഡന്റ് സൈനെലബ്‌ദിൻ ബെൻ അലി സൗദി അറേബ്യയിൽ അന്തരിച്ചു. ബെൻ അലിയുടെ ഏകാധിപത്യത്തിലുള്ള അതൃപ്തിയിൽ നിന്നാണ് പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്കും പടർന്ന മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടത്.

വ്യാപകമായ അഴിമതിയുടെയും അടിച്ചമർത്തലുകളുടെയും പേരിൽ ഏറെ വിമർശനം കേട്ട ഭരണാധികാരിയാണ്. 2011ൽ ടുണീഷ്യയിൽ നടന്ന ബഹുജനപ്രക്ഷോഭത്തിൽ പിടിച്ചുനിൽക്കാനാവാതെ അലി സൗദി അറേബ്യയിലേക്ക് കടന്നു. ഇക്കാലമത്രയും അവിടെക്കഴിഞ്ഞിരുന്ന അലിയുടെ മരണം ടുണീഷ്യൻ വിദേശകാര്യമന്ത്രി സ്ഥിരീകരിച്ചു.

Also Read- പോസ്റ്റുമാൻ ഇനി സഞ്ചരിക്കുന്ന എടിഎം; 10000 രൂപ വരെ പിൻവലിക്കാം

പൊതുപണം ദുരുപയോഗം ചെയ്തതിന് 2011 ജൂണിൽ ടുണീഷ്യൻ കോടതി അലിയെ 35 കൊല്ലം തടവിന് ശിക്ഷിച്ചിരുന്നു. ജനാധിപത്യപ്രക്ഷോഭകരെ വധിച്ചതിന് 2012ൽ അദ്ദേഹത്തിന് ജീവപര്യന്തം തടവും അക്രമം അഴിച്ചുവിട്ടതിന് 20 കൊല്ലം തടവും വിവിധ കോടതികൾ വിധിച്ചിരുന്നു. ടുണീഷ്യയിൽ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തെരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾക്കകമാണ് അലിയുടെ മരണം.

ഹബീബ് ബൗർഗ്വിബയെ പുറത്താക്കി 1987ലാണ് ബെൻ അലി ടുണീഷ്യയുടെ രണ്ടാമത്തെ പ്രസിഡന്റായി അധികാരത്തിലെത്തിയത്. പരിഷ്കരണനടപടികളും ജനാധിപത്യവും സ്ത്രീകളുടെ അവകാശവും വിദ്യാഭ്യാസവുമെല്ലാം ഉറപ്പുനൽകിയാണ് അധികാരത്തിലെത്തിയതെങ്കിലും ഏകാധിപത്യ സ്വാഭവത്തിലുള്ള ഭരണം ഏറെ വിമർശനങ്ങൾ കേട്ടു. അഴിമതിയുടെ പേരിൽ ബെൻ അലിക്കും കുടുംബത്തിനും എതിരെ അന്താരാഷ്ട്ര സംഘടനകൾ അടക്കം രംഗത്ത് വന്നിരുന്നു.

First published: September 22, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...