നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • Turkey Earthquake| തകർന്ന് വീണ് തുർക്കി; ഭൂമികുലുക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി

  Turkey Earthquake| തകർന്ന് വീണ് തുർക്കി; ഭൂമികുലുക്കത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി

  മരണ നിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്.

  • Share this:
   ഇസ്താംബുൾ: തുർക്കിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭൂകമ്പത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 26 ആയി. ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ബഹുനില കെട്ടിടങ്ങളാണ് പകൽവെളിച്ചത്തിൽ തുർക്കിയിൽ കാണാനാകുന്നത്. ഭൂകമ്പത്തിന് പിന്നാലെ കിഴക്കൻ ഈജിയൻ കടൽ ദ്വീപായ സമോസിൽ സുനാമിയും ഉണ്ടായി.

   റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂകമ്പമാണ് തുർക്കിയിൽ അനുഭവപ്പെട്ടത്. ഗ്രീസിന്റെ ചില ഭാഗങ്ങളിലും ഭൂകമ്പമുണ്ടായി. തുർക്കിയിലെ ഇസ്മിർ നഗരത്തിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. മുപ്പത് ലക്ഷം ആളുകൾ താമസിക്കുന്ന സ്ഥലമാണിത്. നഗരത്തിലെ 20 കെട്ടിടങ്ങൾ പൂർണമായും തകർന്നതായി ഇസ്മിർ മേയർ ടൂൺക് സോയർ അറിയിച്ചു.

   ഇതുവരെ 800 ലധികം പേർക്ക് പരിക്കേറ്റതായി തുർക്കിയിലെ ദുരന്തനിവാരണ സേന അറിയിച്ചു. തുർക്കിയിലാണ് 24 മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗ്രീസിൽ രണ്ട് പേരും കൊല്ലപ്പെട്ടു. 15 ഉം 17 ഉം വയസുള്ള വിദ്യാര്‍ഥികളാണ് ഗ്രീസില്‍ മരിച്ചത്.

   മരണ നിരക്ക് ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഭൂകമ്പത്തിൽ ബഹുനില കെട്ടിടങ്ങൾ തകർന്നു വീഴുന്നതിന്റേയും ജനങ്ങൾ പരിഭ്രാന്തരായി ഓടുന്നതിന്റേയും ദൃശ്യങ്ങൾ സാമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.


   സമോസ് ദ്വീപിൽ ഉണ്ടായ തീവ്രത കുറഞ്ഞ സുനാമിയിൽ നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടായതായും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈജിയന്‍ കടലിലാണ് ഭൂകമ്പത്തിന്റെ പ്രഭവസ്ഥാനം.


   ചിത്രങ്ങളിൽ തകർന്ന അപ്പാർട്ട്മെന്റ് കെട്ടിടങ്ങളും തെരുവുകളിൽ ഉയർന്ന കൂമ്പാരങ്ങളിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ആളുകളെയും കാണാം.
   Published by:Naseeba TC
   First published:
   )}