ഇന്റർഫേസ് /വാർത്ത /World / ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കൂ; ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം; നിയമനിർമാണത്തിന് തുർക്കി

ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ വിവാഹം കഴിക്കൂ; ശിക്ഷയിൽ നിന്ന് രക്ഷപ്പെടാം; നിയമനിർമാണത്തിന് തുർക്കി

News 18

News 18

നിയമനിർമാണത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം

  • Share this:

ബലാത്സംഗത്തിനിരയാക്കപ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ തയാറായാല്‍ ശിക്ഷാ നടപടികളിൽ നിന്നൊഴിവാക്കുമെന്ന നിയമം നിർമിക്കാനൊരുങ്ങി തുർക്കി. 18 വയസ്സിൽ താഴെ പ്രായമുള്ള പെൺകുട്ടികളെ ബലാത്സംഗം ചെയ്യുന്ന പ്രതികൾക്കാണ് എളുപ്പത്തിൽ ശിക്ഷ ഒഴിവാക്കാനുള്ള അവസരം തുർക്കി നൽകുന്നത്. ജനുവരി അവസാനത്തോടെ പാർലമെന്റിൽ നിയമം കൊണ്ടുവരാനാണ് നീക്കം.

Also Read- 13 വർഷമായി കാൽ ലക്ഷത്തോളം കത്ത് കൊടുക്കാത്ത പോസ്റ്റുമാനെതിരെ കേസ്

നിയമനിർമാണത്തിനെതിരെ രാജ്യത്ത് കടുത്ത പ്രതിഷേധം ഉയരുന്നുണ്ട്. നിയമത്തിലൂടെ ശൈശവ വിവാഹവും ബലാത്സംഗവും കുട്ടികൾക്കെതിരായ അതിക്രമങ്ങളും ലൈംഗികാതിക്രമങ്ങളും രാജ്യത്ത് വർധിക്കുമെന്ന് വിമർശനമാണ് ഉയരുന്നത്. വിവാഹം കഴിക്കാൻ ആഗ്രഹമുള്ളവർ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കോടതിയിൽ പോയാൽ മതിയെന്ന സ്ഥിതി ഇതുമൂലം ഉണ്ടാവുമെന്നും അത് രാജ്യത്ത് അരക്ഷിതാവസ്ഥ കൊണ്ടുവരുമെന്നും പ്രതിപക്ഷ പാർട്ടികൾ ചൂണ്ടിക്കാട്ടുന്നു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

ഐക്യരാഷ്ട്രസഭയും  നിയമത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. നിയമം രാജ്യത്ത് കുട്ടികൾക്കെതിരായ അതിക്രമങ്ങൾ വർധിപ്പിക്കുമെന്ന് യുഎൻ പറയുന്നു. നിയമനിർമ്മാണത്തിനെതിരെ നിരവധി സംഘടനകൾ പരസ്യ പ്രതിഷേധങ്ങൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. കുടുംബത്തിന്റെ ‘അഭിമാനം’ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ ഇത്തരത്തിൽ ഒരു നിയമം പാസാക്കാൻ ശ്രമിക്കുന്നതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തുന്നു.

ബലം പ്രയോഗിക്കാതെയോ ഭീഷണിപ്പെടുത്താതെയോ നടക്കുന്ന ബലാത്സംഗങ്ങളിലെ പ്രതിയ്ക്ക് മാപ്പു നൽകുമെന്ന നിയമം 2016ൽ കൊണ്ടുവരാനും തുർക്കി ശ്രമിച്ചിരുന്നു. ഇതിനെതിരെ രാജ്യാന്തരതലത്തിൽ ഉയർന്ന പ്രതിഷേധങ്ങളെ തുടർന്ന് തുർക്കി നിയമം പിൻവലിക്കുകയായിരുന്നു.

First published:

Tags: Rape, Turkey