HOME » NEWS » World » TURKMENISTAN PRESIDENT UNVEILS GOLD DOG STATUE IN THE CAPITAL ASHGABAT

വളർത്തുനായയുടെ കൂറ്റൻ സ്വർണ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രസിഡന്റ്; തുർക്കിമെനിസ്ഥാനിലെ വിചിത്ര കാഴ്ച്ചകൾ

പട്ടിയുടെ സ്വർണ പ്രതിമ ഉണ്ടാക്കി നഗരമധ്യത്തിൽ പ്രതിഷ്ഠിച്ചത് മാത്രമല്ല, തുർക്കിമെനിസ്ഥാനിലെ വിചിത്ര കാഴ്ച്ചകൾ.

News18 Malayalam | news18-malayalam
Updated: November 14, 2020, 11:26 AM IST
വളർത്തുനായയുടെ കൂറ്റൻ സ്വർണ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രസിഡന്റ്; തുർക്കിമെനിസ്ഥാനിലെ വിചിത്ര കാഴ്ച്ചകൾ
Image:@b_nishanov)
  • Share this:
മധ്യ ഏഷ്യയിലെ കുഞ്ഞൻ രാജ്യമാണ് തുർക്കിമെനിസ്ഥാൻ. ഗുർബാംഗുലി ബെർദിമുഹമദോവ് ആണ് 2007 മുതൽ ഈ രാജ്യത്തെ പ്രസിഡന്റ്. വ്യത്യസ്തമായ ഒരു പ്രതിമാ അനാച്ഛാദനത്തിന്റെ പേരിൽ വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് തുർക്കിമെനിസ്ഥാൻ എന്ന രാജ്യവും ഗുർബാംഗുലി ബെർദിമുഹമദോവ് എന്ന പ്രസിഡന്റും.

രാജ്യ തലസ്ഥാനമായ അഷ്ഗബാദിൽ തന്റെ ഇഷ്ട നായയുടെ കൂറ്റൻ സ്വർണ പ്രതിമയാണ് ഗുർബാംഗുലി ബെർദിമുഹമദോവ് കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്തത്. 19 അടി ഉയരമുള്ള പ്രതിമയാണിത്. കൂടാതെ നായയുടെ ബ്രീഡിനെ കുറിച്ച് വിവരിക്കുന്ന എൽഇഡി സ്ക്രീനും ഒപ്പമുണ്ട്.

പട്ടിയുടെ സ്വർണ പ്രതിമ ഉണ്ടാക്കി നഗരമധ്യത്തിൽ പ്രതിഷ്ഠിച്ചത് മാത്രമല്ല, തുർക്കിമെനിസ്ഥാനിലെ വിചിത്ര കാഴ്ച്ചകൾ. വിചിത്ര വാസ്തുവിദ്യയ്ക്ക് പുറമേ വിചിത്ര നിയമങ്ങളും ഈ രാജ്യത്ത് പ്രസിഡന്റ് നിലവിൽ വരുത്തിയിട്ടുണ്ട്. ലോകത്ത് ഏറ്റവും ഒറ്റപ്പെട്ടതും അടിച്ചമർത്തപ്പെട്ടതുമായ രാജ്യമെന്ന് തുർക്കിമെനിസ്ഥാൻ വിശേഷിക്കപ്പെടുന്നത്. നോർത്ത് കൊറിയക്ക് മുന്നിലായി മാധ്യമസ്വാതന്ത്ര്യം ഏറ്റവും കുറഞ്ഞ രാജ്യമാണിത്.

You may also like: അൽ ഖ്വയ്ദ നേതൃത്വത്തിലെ രണ്ടാമൻ അൽ മുഹമ്മദ് അൽ- മസ്റി ഇറാനിൽ കൊല്ലപ്പെട്ടു; രഹസ്യ നീക്കത്തിനു പിന്നിൽ ഇസ്രായേൽ

കഴിഞ്ഞ വർഷം പ്രസിഡ‍ന്റ് ഗുർബാംഗുലി ബെർദിമുഹമദോവ് മരണപ്പെട്ടു എന്ന വാർത്തകൾ പ്രചരിച്ചിരുന്നു. നീണ്ട നാൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടാത്തതിനെ തുടർന്നായിരുന്നു ഊഹാപോഹങ്ങൾ പ്രചരിച്ചത്. വാർത്തകൾ വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കാൻ കരാകും മരുഭൂമിയുടെ നടുവിലുള്ള ജ്വലിക്കുന്ന വാതക ഗർത്തത്തിന് ചുറ്റും കാർ റാലി നടത്തുന്ന പ്രസിഡന്റിന്റെ ദൃശ്യങ്ങളാണ് സർക്കാർ ഉടമസ്ഥതിയിലുള്ള ദേശീയ മാധ്യമത്തിൽ കാണിച്ചത്. നരകത്തിലേക്കുള്ള വാതിൽ എന്നറിയപ്പെടുന്ന (Gates of Hell) ഗർത്തമാണിത്. 1971 ൽ സോവിയറ്റ് ഡ്രില്ലിംഗ് റിഗ് അബദ്ധത്തിൽ ഒരു വലിയ ഭൂഗർഭ പ്രകൃതി വാതക ഗുഹയിലേക്ക് കുത്തിയപ്പോഴാണ് ഈ ഗർത്തം സൃഷ്ടിക്കപ്പെട്ടത്. പിന്നീട് ചില ജിയോളജിസ്റ്റുകൾ ചേർന്ന് ചോർന്നൊലിക്കുന്ന മീഥെയ്ൻ വാതകം പടരാതിരിക്കാൻ തീയിട്ടു. അതിനുശേഷം, ഗർത്തം നിർത്താതെ കത്തുകയാണ്.

ലോകത്തിൽ സന്ദർശനം ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് തുർക്കിമെനിസ്ഥാൻ. പ്രതിവർഷം ഈ രാജ്യത്ത് സന്ദർശനം നടത്തുന്ന വിദേശികളുടെ എണ്ണം പതിനായിരത്തിൽ താഴെയാണ്. ഏറ്റവും കുറവ് സന്ദർശകർ എത്തുന്ന പത്ത് രാജ്യങ്ങളിൽ ഒന്നാണിത്. രാജ്യത്തിനകത്ത് പ്രവേശിക്കാനുള്ള സാങ്കേതിക തടസ്സങ്ങളും ചിലവ് കൂടുതലുമാണ് എന്നതാണ് കാരണം.
You may also like: 'ചായവിൽപനയിൽ നിന്ന് പ്രധാനമന്ത്രി പദത്തില്‍; ഇന്ത്യയുടെ മുഖ്യപരിഷ്ക്കർത്താവ്'; നരേന്ദ്ര മോദിയെ കുറിച്ച് ബരാക്ക് ഒബാമ

തീർന്നില്ല തുർക്കിമെനിസ്ഥാന്റെ പ്രത്യേകതകൾ. തലസ്ഥാന നഗരമായ അഷ്ഗബാദ് ഏറെ മനോഹരമായ രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. നഗരത്തിലെ ഏതാണ്ട് എല്ലാ കെട്ടിടങ്ങളും വെളുത്ത മാർബിൾ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. വിജനമായ തെരുവുകളാണ് ഈ നഗരത്തിന്റെ മറ്റൊരു പ്രത്യേകത. മരിച്ചവരുടെ നഗരം എന്നാണ് പരിഹാസരൂപേണ ഇത് അറിയപ്പെടുന്നത്.

അഷ്ഗബാദ് നഗരത്തിലെ റോഡുകളിലൂടെ കറുപ്പ് നിറത്തിലുള്ള കാറുകൾ ഓടുന്നത് കാണാനാകില്ല. കറുപ്പ് നിറമുള്ള കാറുകൾക്ക് ഇവിടെ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. കൂടാതെ വൃത്തിയുള്ള കാറുകൾക്ക് മാത്രമേ നഗരത്തിൽ അനുമതിയുള്ളൂ. ഇതിനാൽ തന്നെ അഷ്ഗാബാദിനടുത്തുള്ള സ്ഥലങ്ങളിൽ നിരവധി കാർ ക്ലീനിങ് സ്റ്റേഷനുകളാണ് പ്രവർത്തിക്കുന്നത്. അഷ്ഗാബാദിലൂടെ കാറോടിക്കണമെങ്കിൽ കുളിച്ച് കുട്ടപ്പനാക്കി വേണം പോകാൻ.

You may also like: ഭാരം കുറയ്ക്കാനുള്ള ശ്രമത്തിലാണോ? എങ്കിൽ രാവിലെ ഈ ഭക്ഷണങ്ങൾ ഒഴിവാക്കൂ

നാല് ഗിന്നസ് റെക്കോർഡുകളാണ് അഷ്ഗാബാദിന്റെ പേരിൽ ഉള്ളത്. പൊതു ഇടങ്ങളിൽ ഏറ്റവും കൂടുതൽ ജലധാരകൾ ഉള്ള നഗരം, ലോകത്തിലെ ഏറ്റവും ഭീമാകാരമായ ഇൻഡോർ ഫെറിസ് ചക്രം നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള അലേം വിനോദ കേന്ദ്രത്തിലാണ്. 47.6 മീറ്റർ ഇതിന്റെ ഉയരം. വെള്ള മാർബിൾ കെട്ടിടങ്ങൾ കൂടുതലുള്ള നഗരം തുടങ്ങിയ ലോക റെക്കോർഡുകൾ അഷ്ഗാബാദിന്റെ പേരിലാണ്.

പട്ടികൾക്ക് മാത്രമല്ല, കുതിരകൾക്കും രാജ്യത്ത് വലിയ സ്ഥാനമുണ്ട്. പ്രസിഡന്റിന് കുതിരകളേയും വലിയ ഇഷ്ടമാണ്. എന്നാൽ അങ്ങനെ എല്ലാ കുതിരകളേയും ഇഷ്ടമല്ലതാനും. അഖാൽ-ടീകി ബ്രീഡിലുള്ള കുതിരകളുടെ ആരാധകനാണ് 13 വർഷമായി രാജ്യത്തെ പ്രസിഡന്റായി തുടരുന്ന ഗുർബാംഗുലി ബെർദിമുഹമദോവ്. മറ്റ് രാജ്യങ്ങളിലെ തലവൻമാർക്ക് ഈ ബ്രീഡിലെ കുതിരകളെ സമ്മാനിച്ച് നേരത്തേ തന്നെ ഗുർബാംഗുലി ബെർദിമുഹമദോവ് വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു. തുർക്കിമെനിസ്ഥാന്റെ ദേശീയ ചിഹ്നത്തിലും ഈ കുതിരയുടെ ചിത്രം കാണാം.

പരവതാനിക്ക് വേണ്ടി പ്രത്യേക മന്ത്രാലയം തന്നെയുണ്ട് തുർക്കിമെനിസ്ഥാനിൽ. ആയിരത്തിലധികം പരവതാനികൾ നിരത്തി വെച്ച ദേശീയ കാർപറ്റ് മ്യൂസിയവും അഷ്ഗാബാദിലുണ്ട്. പരവാതിനികൾ ആഘോഷിക്കാനായി രാജ്യത്ത് ഒരു ദിവസം പൊതു അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.
Published by: Naseeba TC
First published: November 14, 2020, 11:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories