• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാബൂളില്‍ സ്‌ഫോടനം: മാധ്യമപ്രവര്‍ത്തകനടക്കം 25 പേര്‍ കൊല്ലപ്പെട്ടു


Updated: April 30, 2018, 6:29 PM IST
കാബൂളില്‍ സ്‌ഫോടനം: മാധ്യമപ്രവര്‍ത്തകനടക്കം 25 പേര്‍ കൊല്ലപ്പെട്ടു

Updated: April 30, 2018, 6:29 PM IST
കാബൂള്‍ : അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ സ്‌ഫോടനങ്ങളില്‍ മാധ്യമ പ്രവര്‍ത്തകനടക്കം 25 പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫ്രഞ്ച് വാര്‍ത്ത ഏജന്‍സിയായ എഎഫ്ഫി ഫോട്ടോഗ്രാഫര്‍ ഷാ മറായി ആണ് കൊല്ലപ്പെട്ടത്. ആദ്യ സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെയുണ്ടായ രണ്ടാമത്തെ സ്‌ഫോടനത്തിലാണ് മറായിയുടെ മരണം.സമീപത്തുണ്ടായിരുന്ന മറ്റ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ശശ്ദരക് മേഖയിലുള്ള എന്‍ഡിഎസ്. ഇന്റലിജന്‍സ് സര്‍വീസ് ബില്‍ഡിംഗിന് സമീപത്തായിരുന്നു ആദ്യ സ്ഫോടനമുണ്ടായത്. ഇതില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വൈകാതെ തന്നെയുണ്ടായ രണ്ടാമത്തെ സ്ഫോടനമാണ് മരണസംഖ്യ ഉയര്‍ത്തിയത്. ചാവേര്‍ ആക്രമണമാണ് സംശയിക്കുന്നത്. ഒരു മാസത്തിനിടെ രാജ്യത്തുണ്ടാകുന്ന രണ്ടാമത്തെ വലിയ ആക്രമണമാണിത്. രണ്ടാഴ്ച മുമ്പ് വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തിലും സ്ഫോടനത്തിലും 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.

ഒക്ടോബറില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ രാജ്യമെങ്ങും കനത്ത സുരക്ഷയിലാണ്. എന്നാല്‍ ഇതെല്ലാം മറികടന്നാണ് ആക്രമണങ്ങളുണ്ടാകുന്നതെന്നതും ഭീകരത വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

 

 
First published: April 30, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍