നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • world
    • »
    • Kabul Explosions| കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

    Kabul Explosions| കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്‌ഫോടനം; കുട്ടികള്‍ ഉള്‍പ്പെടെ 13 പേര്‍ കൊല്ലപ്പെട്ടു

    വിമാനത്താവളത്തിന് പുറത്ത് വന്‍സ്‌ഫോടനം നടന്നതായി യു.എസ്. സൈന്യം സ്ഥിരീകരിച്ചു.

    News18 Malayalam

    News18 Malayalam

    • Share this:
      കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് ഇരട്ട സ്ഫോടനം. കുട്ടികള്‍ ഉള്‍പ്പെടെ ചുരുങ്ങിയത് 13 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. യു എസ് സൈനികർക്ക് സ്ഫോടനങ്ങളിൽ പരിക്കേറ്റതായി ഫോക്സ് ന്യൂസ് റിപ്പോർ‌ട്ട് ചെയ്യുന്നു. കാബൂള്‍ വിമാനത്താവളത്തിലെ അബ്ബേ ഗേറ്റിലാണ് ഒരു സ്‌ഫോടനം നടന്നതെന്ന് വാർത്താ ഏജൻസിയായ എ എഫ് പി പറയുന്നു. രക്ഷാമാർഗം തേടി കഴിഞ്ഞ 12 ദിവസമായി ആയിരക്കണക്കിന് പേർ ഇവിടെ തടിച്ചുകൂടിയിരിക്കുകയായിരുന്നു.

      വിമാനത്താവളത്തിന് പുറത്ത് വന്‍സ്‌ഫോടനം നടന്നതായി യു.എസ്. സൈന്യം സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച് പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി ട്വീറ്റും ചെയ്തിട്ടുണ്ട്. അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിനു പിന്നാലെ കഴിഞ്ഞ 12 ദിവസമായി ആയിരക്കണക്കിന് ആളുകള്‍ കൂട്ടംചേര്‍ന്നുനിന്നയിടമാണ് അബ്ബേ ഗേറ്റ്. ചാവേർ ആക്രമണമാണ് നടന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

      Also Read- Exclusive: അഫ്ഗാൻ സർക്കാർ രൂപീകരണം വൈകുന്നതെന്തു കൊണ്ട്?; താലിബാൻ വക്താവ് സുഹൈൽ ശാഹീനുമായുള്ള അഭിമുഖം



      അതേസമയം, കാബൂള്‍ വിമാനത്താവളത്തിനു നേര്‍ക്ക് ചാവേര്‍ ആക്രമണം ഉണ്ടാകാനിടയുള്ളതായി വിവരം ലഭിച്ചിരുന്നതായി അമേരിക്കയും മറ്റുരാജ്യങ്ങളും പ്രതികരിച്ചു.

      വിമാനത്താവളം ആക്രമിക്കുമെന്ന് ചാവേറുകൾ ഭീഷണി മുഴക്കിയതായി രഹസ്യാന്വേഷണ വിവരം ലഭിച്ചിട്ടു​ണ്ടെന്ന്​ യു എസ്​​ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്​ കാബൂൾ എയർപോർട്ട് പരിസരം ഉടൻ വിടണമെന്ന് പാശ്ചാത്യ രാജ്യങ്ങൾ വ്യാഴാഴ്ച തങ്ങളുടെ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകി.

      ആയിരക്കണക്കിന് ആളുകളാണ്​ രാജ്യം വിടാനായി ദിവസവും എയർപോർട്ടിലെത്തുന്നത്​. ആഗസ്റ്റ്​ 15ന്​ താലിബാൻ രാജ്യം കീഴടക്കിയതോടെ, അമേരിക്കയുടെ നേതൃത്വത്തിൽ നടന്ന എയർലിഫ്റ്റ് വഴി ഏകദേശം 90,000 അഫ്ഗാനികളും വിദേശികളും പലായനം ചെയ്​തതായാണ്​ കണക്ക്​.



      English Summary: Twin explosions outside Kabul airport have killed at least 13 people, including children, local media reported. Three US soldiers have also sustained injuries, Fox News reported. AFP reported that one of the explosions took place at the airport’s main Abbey Gate, where thousands of people have massed over the past 12 days hoping to be evacuated after the Taliban seized power. These reports are yet to be verified, it added.
      Published by:Rajesh V
      First published:
      )}