ഇങ്ങനെയൊക്കെ കാണുമ്പോൾ എങ്ങനെ മിണ്ടാതിരിക്കും; ഫിൻലൻഡ് മന്ത്രിസഭയിൽ 60ശതമാനവും സ്ത്രീകൾ; ട്വീറ്റുകൾ നിലയ്ക്കുന്നേയില്ല

ഫിൻലൻഡിന്‍റെ 19 അംഗ പുതിയ കാബിനറ്റിൽ 12 പേരും വനിതകളാണ്.

News18 Malayalam | news18
Updated: December 11, 2019, 4:07 PM IST
ഇങ്ങനെയൊക്കെ കാണുമ്പോൾ എങ്ങനെ മിണ്ടാതിരിക്കും; ഫിൻലൻഡ് മന്ത്രിസഭയിൽ 60ശതമാനവും സ്ത്രീകൾ; ട്വീറ്റുകൾ നിലയ്ക്കുന്നേയില്ല
News 18
  • News18
  • Last Updated: December 11, 2019, 4:07 PM IST
  • Share this:
ഹെൽസിങ്കി: ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായ ഫിൻലൻഡിലാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയുള്ളത്.

സന്ന മാരിൻ എന്ന 34 കാരിയ നയിക്കുന്ന സഖ്യകക്ഷി സർക്കാരിലെ നാല് പാർട്ടികളുടെയും തലപ്പത്ത് സ്ത്രീകളാണ്. ഇതിൽ തന്നെ ഒരാളൊഴികെ എല്ലാ നേതാക്കളും 35 വയസിന് താഴെയുള്ളവരാണ്. പ്രധാനമന്ത്രി സന്ന മാരിന്‍റെ നേതൃത്വത്തിലുള്ള കാബിനറ്റാണ് ലോകത്തിനു തന്നെ അടുത്തതായി മാതൃകയായിരിക്കുന്നത്.

  ഫിൻലൻഡിന്‍റെ 19 അംഗ പുതിയ കാബിനറ്റിൽ 12 പേരും വനിതകളാണ്. ഏഴുപേർ മാത്രമാണ് പുരുഷൻമാർ. അതിൽ തന്നെ, മന്ത്രിസഭയിലെ ഏറ്റവും ഉയർന്ന അഞ്ചു പദവികളിൽ സ്ത്രീകളാണ് മുകളിൽ. ഇതിൽ തന്നെ മൂന്നുപേർ 35 വയസിനു താഴെയാണ്.

 സ്ത്രീ എന്നതിനേക്കാൾ ഉപരിയായി സമ്മതിദായകരുടെ വിശ്വാസം നേടാൻ കഴിഞ്ഞതാണ് താൻ രാഷ്ട്രീയത്തിലേക്ക് എത്താനുള്ള കാരണമെന്ന് സന്ന മാരിൻ പറഞ്ഞു.

 അതേസമയം, സന്ന മാരിന്‍റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 60 ശതമാനവും സ്ത്രീകളാണ്. ട്വിറ്ററിൽ ഫിൻലൻഡിലെ പുതിയ മന്ത്രിസഭയെ പ്രകീർത്തിക്കുന്നവരുടെ നീണ്ട നിരയാണ്.

 

First published: December 11, 2019, 4:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading