HOME » NEWS » World » TWO ARRESTED FOR TRAVELING TO DUBAI WITH THREE LUGGAGE FULL OF CASH AR

മൂന്നു ലഗേജ് നിറയെ പണവുമായി ദുബായിലേക്ക് പോകാനെത്തിയ രണ്ടുപേർ പിടിയിൽ; സംഭവം ലണ്ടൻ വിമാനത്താവളത്തിൽ

നവംബർ എട്ടിനാണ് 37 വയസുള്ള പുരുഷനും 26 വയസുള്ള സ്ത്രീയും പണം അടങ്ങിയ സ്യൂട്ട്കേസുകളുമായി വിമാനത്താവളത്തിലെത്തിയത്

News18 Malayalam | news18-malayalam
Updated: November 14, 2020, 7:07 PM IST
മൂന്നു ലഗേജ് നിറയെ പണവുമായി ദുബായിലേക്ക് പോകാനെത്തിയ രണ്ടുപേർ പിടിയിൽ; സംഭവം ലണ്ടൻ വിമാനത്താവളത്തിൽ
News18 Malayalam
  • Share this:
ലണ്ടൻ: മൂന്നു ലഗേജ് നിറയെ പണവുമായെത്തിയ യുവതിയും യുവാവും ലണ്ടൻ ഹീത്രൂ വിമാനത്തിവളത്തിൽ പിടിയിലായി. ദുബായിലെക്കു പോകാനെത്തിയ ചെക്ക് റിപ്പബ്ലിക് സ്വദേശികളാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് 20 ലക്ഷം പൗണ്ട്(19 കോടി 68 ലക്ഷം രൂപ) പിടികൂടി. രണ്ടുപേർക്കുമെതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റം ചുമത്തിയതായി ബ്രിട്ടീഷ് അധികൃതർ അറിയിച്ചു.

നവംബർ എട്ടിനാണ് 37 വയസുള്ള പുരുഷനും 26 വയസുള്ള സ്ത്രീയും പണം അടങ്ങിയ സ്യൂട്ട്കേസുകളുമായി വിമാനത്താവളത്തിലെത്തിയത്. മൂന്ന് സ്യൂട്ട്‌കേസുകളിലും രണ്ട് ഹാൻഡ് ലഗേജ് ബാഗുകളിലുമാണ് നോട്ടുകൾ കണ്ടെത്തിയത്.

സംഘടിത ക്രിമിനൽ സംഘങ്ങൾക്കെതിരായ ഞങ്ങളുടെ പോരാട്ടത്തിൽ യുകെയിൽ ഔദ്യോഗികമായി വെളിപ്പെടുത്താത്ത പണത്തിന്റെ കയറ്റുമതി തടയുന്നത് നിർണായകമാണെന്ന് മന്ത്രി ക്രിസ് ഫിൽപ് പ്രസ്താവനയിൽ പറഞ്ഞു. ഒക്ടോബറിൽ ഒരു സ്ത്രീയെ തടഞ്ഞതിന് ശേഷം ഒരു മാസത്തിനുള്ളിൽ നടന്ന രണ്ടാമത്തെ വലിയ കള്ളപ്പണം പിടിച്ചെടുക്കലാണ് ഇത്.

കോവിഡ് വ്യാപനത്തോടെ ഹീത്രൂ വിമാനത്താവളത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. യാത്രക്കാരെ കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ബ്രിട്ടനിൽ ലോക്ക്ഡൌൺ തുടരുന്ന സാഹചര്യത്തിൽ കൂടിയാണിത്. 33470 പേർക്കാണ് കഴിഞ്ഞ ദിവസം ബ്രിട്ടനിൽ കോവിഡ് സ്ഥിരീകരിച്ചത്. ബ്രിട്ടനിൽ 563 പേർ കോവിഡ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ചു.
Published by: Anuraj GR
First published: November 14, 2020, 7:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading