ഇന്റർഫേസ് /വാർത്ത /World / പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു; രണ്ട് മരണം

പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ചു; രണ്ട് മരണം

എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

  • Share this:

മെക്‌സിക്കോ: പറക്കുന്നതിനിടെ ഹോട്ട് എയര്‍ ബലൂണിന് തീ പിടിച്ച് രണ്ടു പേര്‍ മരിച്ചു. മെക്‌സിക്കോ സിറ്റിയിലെ പ്രശസ്തമായ തിയോതിഹുവാക്കന്‍ പുരാവസ്തു കേന്ദ്രത്തിന് സമീപമായിരുന്നു അപകടം. തീ പിടിത്തത്തിനെ തുടർന്ന് ബലൂണിൽ പറക്കുകയായിരുന്ന യാത്രക്കാർ താഴേക്കു ചാടിയെന്ന് അധികൃതർ അറിയിച്ചു.

50 വയസും 39 വയസും പ്രായമുളള സ്ത്രികളാണ് മരിച്ചത്. ഇവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കുട്ടിക്കു പൊള്ളലേറ്റു. കൂടാതെ വലത് തുടയെല്ലിന് പൊട്ടലുമുണ്ട്. എയര്‍ ബലൂണിന് തീപിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ബലൂണില്‍ വേറെയാരെങ്കിലും ഉണ്ടായിരുന്നോയെന്നു വ്യക്തമല്ല.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കണ്ണൂർ)

First published:

Tags: Accident, Died in an accident, Hot air balloon safari, Viral video