നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ജപ്പാനിൽ ശക്തമായ ഭൂചലനം; ആശങ്കയായി സുനാമി മുന്നറിയിപ്പ്

  ജപ്പാനിൽ ശക്തമായ ഭൂചലനം; ആശങ്കയായി സുനാമി മുന്നറിയിപ്പ്

  സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനമുണ്ടായത്. കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാക്ടറുകള്‍ അടച്ചു

  Tsunami

  Tsunami

  • News18
  • Last Updated :
  • Share this:
   ടോക്കിയോ: ജപ്പാനില്‍ ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ടോക്കിയോയ്ക്ക് വടക്ക് സീ ഓഫ് ജപ്പാനിലാണ് സുനാമിക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചത്. പടിഞ്ഞാറന്‍ തീരമായ യമഗാട്ടയിലാണ് റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭുചലനമുണ്ടായത്. ഭൂചലനത്തെ തുടര്‍ന്ന് സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും തിരമാലകള്‍ 3.3 മീറ്റര്‍ ഉയരാന്‍ സാധ്യതയുണ്ടെന്നും ജപ്പാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഭൂചലനത്തിൽ പരുക്കേറ്റ രണ്ടു സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   സമുദ്രത്തിലെ 10 കിലോമീറ്റര്‍ അടിയിലാണ് ഭൂചലനമുണ്ടായത്. യമഗാട്ട, നിഗാട്ട, ഇഷികാവ തുടങ്ങിയ തീര നഗരങ്ങളില്‍ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മുൻകരുതലിന്‍റെ ഭാഗമായി ജപ്പാനിലെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നിർത്തി. കാഷിവസാകി-കാരിവ ആണവ വൈദ്യുത നിലയത്തിലെ ഏഴ് റിയാക്ടറുകള്‍ അടച്ചു. ഭൂചലനത്തെ തുടർന്ന് 200-ഏറെ വീടുകളിൽ വൈദ്യുതിബന്ധം തകരാറിലായി.

   2011 മാര്‍ച്ച് 11നാണ് ജപ്പാനെ പിടിച്ചുകുലുക്കിയ ഭൂചലനവും സുനാമിയുമുണ്ടായത്. സുനാമിയില്‍ ഫുക്കുഷിമ ആണവ നിലയം തകരുകയും ഏകദേശം 18000 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. കഴിഞ്ഞ മാസം അഞ്ചിന് ജപ്പാനിലെ ഒസാക്കയിൽ ഉണ്ടായ ഭൂചലനത്തിൽ അഞ്ചുപേർ മരിച്ചിരുന്നു.
   First published: