• HOME
 • »
 • NEWS
 • »
 • world
 • »
 • പാകിസ്ഥാനിൽ 2 ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി വിവാഹം: റിപ്പോർട്ട് ആവശ്യപ്പെട്ട് സുഷമ സ്വരാജ്

പാകിസ്ഥാനിൽ 2 ഹിന്ദു പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി വിവാഹം: റിപ്പോർട്ട് ആവശ്യപ്പെട്ട് സുഷമ സ്വരാജ്

തട്ടിക്കൊണ്ടു പോയ ശേഷം ഒരു മുസ്ലീം പണ്ഡിതന്റെ നേതൃത്വത്തിൽ ഈ പെൺകുട്ടികളുടെ വിവാഹം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വൈറലായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്.

rape

rape

 • Last Updated :
 • Share this:
  കറാച്ചി : പാകിസ്ഥാനിൽ പ്രായപൂർത്തിയാകാത്ത ഹിന്ദുസഹോദരിമാരെ തട്ടിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി ബലപ്രയോഗത്തിലൂടെ വിവാഹം നടത്തിയതായി ആരോപണം. സിന്ധ് പ്രവിശ്യയിലുണ്ടായ സംഭവം ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രതിഷേധങ്ങൾക്കിടയാക്കിയിട്ടുണ്ട്.

  ഖോഡ്കി ജില്ലയിൽ നിന്ന് ഇക്കഴിഞ്ഞ ഹോളി ദിനത്തിലാണ് സഹോദരിമാരായ റീന (15), രവീണ (13) എന്നിവർ തട്ടിക്കൊട്ടു പോകപ്പെട്ടത്. സമൂഹത്തിൽ സ്വാധീനമുള്ള ചിലരാണ് ഇതിന് പിന്നിലെന്നാണ് ആരോപിക്കപ്പെടുന്നത്. തട്ടിക്കൊണ്ടു പോയ ശേഷം ഒരു മുസ്ലീം പണ്ഡിതന്റെ നേതൃത്വത്തിൽ ഈ പെൺകുട്ടികളുടെ വിവാഹം നടക്കുന്ന വീഡിയോ സോഷ്യൽ മീഡിയ വൈറലായതോടെയാണ് പ്രതിഷേധം ഉയര്‍ന്നത്. ഇതിന് പിന്നാലെ തന്നെ തങ്ങൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാമിൽ ചേർന്നതെന്നും വിവാഹം കഴിക്കാൻ ആരും നിർബന്ധിച്ചില്ലെന്നും പെൺകുട്ടികൾ പറയുന്ന മറ്റൊരു വീഡിയോയും പ്രചരിച്ചു.

  Also Read-കുര്‍ബ്ബാനയ്ക്കിടെ വൈദികന് കുത്തേറ്റു; പേടിച്ച് വിറച്ച് വിശ്വാസികള്‍

  സംഭവത്തിന് ഉത്തരവാദികളയാവർക്കെതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ട് പാകിസ്ഥാനിലെ ഹൈന്ദവസമൂഹം വൻ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നൽകിയ വാഗ്ദാനങ്ങൾ ഓര്‍മിപ്പിച്ചു കൊണ്ടായിരുന്നു പ്രതിഷേധം. സംഭവത്തിലെ വിശദമായ റിപ്പോര്‍ട്ട് അയക്കാൻ പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷണറോട് ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രി സുഷ്മ സ്വരാജും ട്വിറ്ററിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.

  പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വിഷയത്തിൽ ഇടപെട്ട് രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങൾ സുരക്ഷിതരാണെന്ന് ഉറപ്പ് നൽകണമെന്നാണ് പാക് ഹിന്ദു സേവാ വെൽഫെയർ ട്രസ്റ്റ് പ്രസിഡന്റ് സ‍ഞ്ജേഷ് ധൻജ അറിയിച്ചത്. യഥാർത്ഥത്തിൽ ന്യൂനപക്ഷങ്ങൾ പലതരത്തിൽ വേട്ടയാടപ്പെടുകയാണ്. തോക്കിൻ മുനയിൽ പെൺകുട്ടികളെ കടത്തിക്കൊണ്ടു പോയി മതപരിവർത്തനം നടത്തി പ്രായക്കൂടുതലുള്ള ആളുകളുമായി വിവാഹം കഴിപ്പിക്കുന്നതും സിന്ധ് മേഖലയിൽ പതിവാണെന്നും ധൻജ പറയുന്നു. ഇപ്പോൾ നടന്ന സംഭവത്തിന്റെ പേരിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പൊലീസ് താത്പര്യമില്ലാതെയാണെങ്കിലും എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നും അദ്ദേഹം പറയുന്നു.

  Also Read: കൊച്ചു കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ അമ്മയുടെ എളുപ്പവഴി: ചുണ്ടില്‍ അല്‍പം സൂപ്പര്‍ ഗ്ലൂ

  അതേസമയം കുറ്റാരോപിതർ സിന്ധ് പ്രവിശ്യയിലെ ഖോബർ, മാലിക് വിഭാഗത്തിൽ പെട്ട ആളുകളാണെന്നാണ് ആരോപണം. തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടികളുടെ പിതാവും ഇവരും തമ്മിൽ കുറച്ച് നാളുകൾക്ക് മുൻപ് പ്രശ്നങ്ങളുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യത്തിൽ ഹോളി ദിനത്തിൽ തോക്കുൾപ്പെടെയുള്ള ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ പെൺകുട്ടികളെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്നാണ് ഇവരുടെ സഹോദരൻ നൽകിയ പരാതിയിൽ പറയുന്നത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിർബന്ധിത മതപരിവര്‍ത്തന നിരോധന ബിൽ പാക് പാര്‍ലമെന്റ് എത്രയും വേഗം പാസ്സാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

  First published: