• HOME
  • »
  • NEWS
  • »
  • world
  • »
  • സൈക്കിൾ ചവിട്ടാനിറങ്ങിയ രണ്ട് മലയാളി വിദ്യാർത്ഥികൾ നോർത്തേൺ അയർലണ്ടിലെ തടാകത്തിൽ മുങ്ങിമരിച്ചു

സൈക്കിൾ ചവിട്ടാനിറങ്ങിയ രണ്ട് മലയാളി വിദ്യാർത്ഥികൾ നോർത്തേൺ അയർലണ്ടിലെ തടാകത്തിൽ മുങ്ങിമരിച്ചു

മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    സൈക്കിൾ ചവിട്ടാനിറങ്ങിയ രണ്ട് മലയാളി വിദ്യാർത്ഥികൾ  തടാകത്തിൽ മുങ്ങിമരിച്ചു. നോർത്തേൺ അയർലണ്ടിലെ ലണ്ടൻഡെറിയിലെ താമസക്കാരായ 16 വയസുകാരാണ് മരിച്ചത്. കോട്ടയം സ്വദേശി സെബാസ്റ്റ്യന്‍ ജോസ് (അജു) മകന്‍ ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍, കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്തുള്ള മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകന്‍ റുവാൻ  ജോ സൈമണ്‍ എന്നിവരാണ് മരിച്ചത്.

    ഇരുവരും സെന്റ് കൊളംബസ് ബോയ്‌സ് കോളജ് വിദ്യാർത്ഥികളായിരുന്നു. പ്രാദേശിക സാമയം വൈകിട്ട് ആറുമണിയോടെയാണ് അപകടം സംഭവിച്ചത്. മരിച്ച കുട്ടികളടക്കം എട്ടു പേരടങ്ങുന്ന സംഘം സൈക്ലിംഗിന് പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

    സ്‌കൂള്‍ അവധിയായതും നല്ല കാലാവസ്ഥയും കണക്കിലെടുത്താണ് കുട്ടികള്‍ സൈക്ലിംഗിന് പോയത്. എന്നാല്‍, പോകും വഴി തടാകത്തിലെ വെള്ളത്തിലേക്ക് ഇറങ്ങിയ റോഷൻ അപകടത്തില്‍പെടുകയും രക്ഷിക്കാൻ ശ്രമിച്ച ജോസഫും അപകടത്തിൽപെടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളത്തിലെ ചെളിയില്‍ കാലുകള്‍ പൂണ്ടു പോയതാകാം അപകട കാരണം എന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

    അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചിരുന്നു. തിരച്ചിലില്‍ ആദ്യം റോഷനെ കണ്ടെടുക്കുകയും ഉടന്‍ ആശുപത്രിയിലെത്തുകയും അവിടെ വച്ച് മരണം സ്ഥീരികരിക്കുകയുമായിരുന്നു. ഫോയില്‍ സെര്‍ച്ചും റെസ്‌ക്യൂവും പോലീസ് ഡൈവേഴ്സും നടത്തിയ വിപുലമായ തിരച്ചിലിന് ശേഷം ജോസഫിന്റെ മൃതദേഹവും കണ്ടെടുത്തു. സംഭവ സ്ഥലത്തുതന്നെ ജോസഫിന്റെ മരണം സ്ഥീരികരിച്ചു. അപകടത്തെ തുടർന്ന് ഈ പ്രദേശം പൊലീസ് അടച്ചിട്ടിരിക്കുകയാണ്.

    എരുമേലി കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കല്‍ കുടുംബാംഗമാണ് മരിച്ച ജോസഫിന്റെ പിതാവ് അജു. മാതാവ് വിജി.
    Published by:Rajesh V
    First published: