ലോസ് ആഞ്ചലസ്: രണ്ട് മണിക്കൂറിനിടെയുണ്ടായ രണ്ട് കനത്ത ഭൂചനലങ്ങളുടെ നടുക്കം മാറാതെ അമേരിക്കൻ ജനത. ദക്ഷിണ കാലിഫോർണിയയിൽ ലോസ് ആഞ്ചലസിൽ നിന്ന് 240 കിലോമീറ്റർ അകലെയായാണ് 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമുണ്ടായത്. മൈലുകളോളം അകലെയുളള നഗര പ്രദേശങ്ങളിൽ വരെ ഇതിന്റെ പ്രഭവം അനുഭവപ്പെട്ടിരുന്നു.
48 മണിക്കൂറിനിടെ രണ്ടാമത്തെ ഭൂചലനമായിരുന്നു ഇത്. തലേദിവസം ഉണ്ടായ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലോസ് ആഞ്ചലസിലെ ചില ഭാഗങ്ങളിൽ നേരിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയിരുന്നു. വൈദ്യുത ബന്ധം തടസ്സപ്പെടൽ അടക്കമുള്ള പ്രശ്നങ്ങൾ ജനങ്ങളെ ബാധിച്ചിരുന്നു.
രണ്ട് പതിറ്റാണ്ടിനിടെ അമേരിക്കയിലുണ്ടായ ഏറ്റവും ശക്തമായ ഭൂചലനമാണ് രണ്ടാമത് ഉണ്ടായതെന്നാണ് വിവരം. ഉൾപ്രദേശത്ത് ഉണ്ടായ ചലനമായതിനാൽ ഇതിലും അപകടങ്ങളോ നാശനഷ്ടങ്ങളോ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക വിവരം. അടിയന്തിര സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം അടുപ്പിച്ചുള്ള ഭൂചലനങ്ങളുടെ പശ്ചാത്തലത്തിൽ കൂടുതൽ ശക്തമായ ഭൂകമ്പ സാധ്യത മുന്നിൽക്കാണണമെന്ന് അധികൃതർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയതായും വിവരങ്ങളുണ്ട്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.