• HOME
  • »
  • NEWS
  • »
  • world
  • »
  • ജനങ്ങളുമായി സംവദിക്കുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചു; രണ്ടുപേര്‍ പിടിയില്‍

ജനങ്ങളുമായി സംവദിക്കുന്നതിനിടെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചു; രണ്ടുപേര്‍ പിടിയില്‍

ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ ഒരു വേലിക്ക് അരികില്‍ നില്‍ക്കുന്നവര്‍ക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തില്‍ ഒരാള്‍ അക്രമം നടത്തുകയായിരുന്നു.

Emmanuel Macron

Emmanuel Macron

  • Share this:
    പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ മുഖത്തടിച്ചു. രാജ്യവ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെ ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

    ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ ഒരു വേലിക്ക് അരികില്‍ നില്‍ക്കുന്നവര്‍ക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തില്‍ ഒരാള്‍ അക്രമം നടത്തുകയായിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ മാക്രോണിന്റെ കവിളത്ത് അടിച്ചു. ഉടന്‍തന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോണ്‍ രാജ്യവ്യാപകമായ സന്ദര്‍ശന പരിപാടി നടത്തുന്നത്. ചൊവ്വാഴ്ചയാണ് സന്ദര്‍ശന പരിപാടി ആരംഭിച്ചത്.

    Also Read- സൗദി അറേബ്യ ഇഖാമ, റീ എൻട്രി, സന്ദർശക വിസ കാലാവധി സൗജന്യമായി പുതുക്കി നൽകും; ജൂലൈ 31 വരെ



    ബിഎഫ്എം ന്യൂസ് ചാനൽ സംപ്രേഷണം ചെയ്ത വീഡിയോയിൽ മാക്രോണ്‍ ജനങ്ങളുടെ അടുത്തേക്ക് നീങ്ങുന്നതും, ഹസ്തദാനം ചെയ്യുന്നതിന് പകരം 43 കാരനായ പ്രസിഡന്റിന്റെ മുഖത്തടിക്കുന്നതും കാണാം. രാജ്യത്തെ ജനങ്ങളുടെ പൾസ് നേരിട്ടറിയാനാണ് സംവാദ പരിപാടി മാക്രോൺ സംഘടിപ്പിച്ചത്.

    Also Read- ഇന്ത്യക്കാര്‍ക്ക് നേരിട്ടുള്ള പ്രവേശന വിലക്ക് യുഎഇ ജൂലായ് ആറു വരെ നീട്ടി

    കഴിഞ്ഞ വർഷം ജൂലൈയിൽ സെൻട്രൽ പാരിസിലെ ട്യുലറി ഗാർഡൻസിലൂടെ നടക്കവെ മാക്രോണിനെയും ഭാര്യയെയും ഒരു കൂട്ടം പ്രതിഷേധക്കാർ വാക്കുകൾ കൊണ്ട് അധിക്ഷേപം നടത്തിയിരുന്നു.

    English Summary: A bystander slapped French President Emmanuel Macron across the face during a trip to southeast France on Tuesday on the second stop of a nation-wide tour.Images on social media and broadcast on the BFM news channel showed Macron approach a barrier to greet a man who, instead of shaking hands, slapped the 43-year-old across the face. Macron's bodyguards quickly intervened and two people were arrested afterwards, local officials said. The incident in the village of Tain-l'Hermitage in the Drome region represents a serious security breach and overshadows the start of Macron's tour which he said was designed to "take the country's pulse."
    Published by:Rajesh V
    First published: