• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV
LIVE NOW

കുട്ടികള്‍ക്കു പിന്നാലെ കോച്ചിനെയും പുറത്തെത്തിച്ചു

Malayalam.news18.com | July 10, 2018, 6:22 PM IST
facebook Twitter google Linkedin
Last Updated July 10, 2018
auto-refresh
ബാങ്കോക്ക്: തായ്ലാന്‍ഡിലെ ഗുഹയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന നാലു കുട്ടികളിൽ രണ്ടുപേരെ കൂടി പുറത്തെത്തിച്ചു. ഇതോടെ രക്ഷപെടുത്തിയ കുട്ടികളുടെ എണ്ണം 10 ആയി. ഗുഹയിൽ ശേഷിക്കുന്ന മൂന്നു കുട്ടികളെയും ഫുട്‌ബോള്‍ കോച്ചിനെയും പുറത്തെത്തിക്കാനുള്ള ദൗത്യം തുടരുകയാണ്. രണ്ടു ദിവസം പിന്നിട്ട രക്ഷാദൗത്യത്തില്‍ എട്ടു കുട്ടികളെ പുറത്തെത്തിച്ചിരുന്നു. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ നാലു വീതം കുട്ടികളെയാണ് പുറത്തെത്തിച്ചത്.

ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിച്ച എട്ടു കുട്ടികളുടെയും ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരോഗ്യ മന്ത്രാലയം സെക്രട്ടറി ജെസാദ ചോകെദാംറോങ്സുക്ക് അറിയിച്ചു. കുട്ടികളുടെ മാനസികനിലയും തൃപ്തികരമാണ്. രണ്ടു കുട്ടികളില്‍ ന്യൂമോണിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് അവര്‍ക്ക് ആന്റിബയോട്ടിക്ക് നല്‍കി. കുട്ടികള്‍ ഒരാഴ്ച നിരീക്ഷണത്തില്‍ തുടരുമെന്നും ചോകെദാംറോങ്സുക്ക് അറിയിച്ചു.

ജൂണ്‍ 23-നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ ഗുഹയില്‍ കുടുങ്ങിയത്. അതേസമയം രക്ഷപ്പെടുത്തിയ കുട്ടികളുടെ വിവരം അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
5:19 pm (IST)

കുട്ടികള്‍ അകപ്പെട്ട ഗുഹയ്ക്കു സമീപത്തേക്ക് 'ഡ്രോണ്‍' പറത്താന്‍ ശ്രമിച്ച പത്രപ്രവര്‍ത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു.

 


Load More