ലാഹോർ: സൗദി അറേബ്യയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങിയെത്തിയ രണ്ട് പാകിസ്ഥാൻകാരെ ലാഹോർ വിമാനത്താവളത്തിൽ വെടിവെച്ചു കൊന്നു.
ബുധനാഴ്ച പത്ത് മണിക്കാണ് സംഭവം. വെടിവെപ്പിൽ മറ്റൊരാൾക്ക് പരിക്കേറ്റു. സംഭവം വിമാനത്താവളത്തിലുണ്ടായിരുന്ന നൂറോളം വരുന്ന യാത്രക്കാരിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ടാക്സിയിലെത്തിയ അക്രമികളാണ് വെടിയുതിര്‍ത്തത്. ഇവരെ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അർഷാദ്, ഷാൻ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി.
സംഭവം നടന്നതിനു പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്താവളത്തിലേക്ക് എത്തി. ഫോറൻസിക് വിദഗ്ധരും സ്ഥലം സന്ദർശിച്ചു. സംഭവത്തെ തുടർന്ന് വിമാനത്താവളത്തിലെ അകത്തേക്കുള്ള വഴിയും പുറത്തേക്കുള്ള വഴിയും കുറച്ചു സമയത്തേക്ക് അടച്ചിടേണ്ടി വന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.