നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • world
  • »
  • ഇറാഖിൽ വീണ്ടും ആക്രമണം; അമേരിക്കൻ എംബസിക്ക് തൊട്ടരികിൽ രണ്ട് റോക്കറ്റുകൾ പതിച്ചു

  ഇറാഖിൽ വീണ്ടും ആക്രമണം; അമേരിക്കൻ എംബസിക്ക് തൊട്ടരികിൽ രണ്ട് റോക്കറ്റുകൾ പതിച്ചു

  ഇറാൻ സൈനിക മേധാവി ജനറൽ ഖ്വാസിം സൊലൈമാനിയെ വധിച്ചതിൽ പ്രതികാരമായി കഴിഞ്ഞ ദിവസം ഇറാഖിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു

  baghdad security

  baghdad security

  • Share this:
   ബാഗ്ദാദ്: അമേരിക്കയെ ലക്ഷ്യമിട്ട് വീണ്ടും ഇറാന്റെ റോക്കറ്റാക്രമണം. ഇറാഖ് തലസ്ഥാനം ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് സമീപമാണ് രണ്ട് റോക്കറ്റുകൾ പതിച്ചത്. നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നാണ് അമേരിക്ക-ഇറാഖ് സേനകൾ പ്രതികരിച്ചത്.

   ബാഗ്ദാദിലെ അമേരിക്കൻ എംബസിക്ക് 100 മീറ്റർ അകലെയാണ് റോക്കറ്റ് പതിച്ചത്. രണ്ട് കത്യൂഷ റോക്കറ്റുകളാണ് പതിച്ചതെന്ന് ഇറാഖ് സേന വ്യക്തമാക്കി. അതേസമയം ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാൻ ഇറാൻ ഇതുവരെ തയ്യാറായിട്ടില്ല. വൈറ്റ് ഹൌസോ പെന്‍റഗണോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

   ഇറാൻ സൈനിക മേധാവി ജനറൽ ഖ്വാസിം സൊലൈമാനിയെ വധിച്ചതിൽ പ്രതികാരമായി കഴിഞ്ഞ ദിവസം ഇറാഖിലെ അമേരിക്കൻ സൈനികകേന്ദ്രങ്ങളിൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ 80 അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി ഇറാൻ അവകാശപ്പെട്ടിരുന്നു. എന്നാൽ ആളപായം ഉണ്ടായിട്ടില്ലെന്നാണ് അമേരിക്ക വ്യക്തമാക്കിയത്.
   Published by:Anuraj GR
   First published:
   )}