• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യു.എ.ഇ പൊതുമാപ്പ് ഇന്നുമുതൽ


Updated: August 1, 2018, 12:04 PM IST
യു.എ.ഇ പൊതുമാപ്പ് ഇന്നുമുതൽ

Updated: August 1, 2018, 12:04 PM IST
ദുബായ്: യുഎഇയിൽ പൊതു മാപ്പ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഇന്നു മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസമാണ് പൊതുമാപ്പ് കാലാവധി. നിയമലംഘകരായ വിദേശികള്‍ക്ക് ശിക്ഷയോ പിഴയോ കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് പൊതുമാപ്പ് മുന്നോട്ടുവെക്കുന്നത്. പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് വീണ്ടും പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാനും അനുമതിയുണ്ട്. ഇതുകൂടാതെ രേഖകൾ നിയമവിധേയമാക്കി പുതിയ ജോലി കണ്ടെത്താൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരവും ഉണ്ടാകും. പൊതുമാപ്പ് നടപടികൾക്കായി യുഎഇയില്‍ ആകെ ഒന്‍പത് സേവന കേന്ദ്രങ്ങള്‍ പ്രവര്‍ത്തനം ആരംഭിച്ചു. മലയാളികൾ അടക്കം നിരവധി പേർക്ക് ഇത് ഉപകാരപ്രദമാകും.
First published: August 1, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍