യുഎഇ ഡ്രൈവിങ് ലൈസൻസിന് 50 രാജ്യങ്ങളിൽ അംഗീകാരം
Updated: July 21, 2018, 7:34 PM IST
Updated: July 21, 2018, 7:34 PM IST
ദുബായ്: ഗൾഫ് രാജ്യങ്ങളിൽ ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയെന്നത് എത്രത്തോളം ദുഷ്ക്കരമാണെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. ഏതായാലും ഇക്കാര്യത്തിൽ യുഎഇ പൌരൻമാർക്ക് വലിയ ആശ്വാസം ലഭിച്ചിരിക്കുന്നു. യുഎഇ പൌരൻമാർക്ക് ഇനി അന്താരാഷ്ട്ര ലൈസൻസ് ഇല്ലാതെ തന്നെ അമ്പതോളം രാജ്യങ്ങളിൽ വാഹനമോടിക്കാനാകും. യുഎഇ വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. എന്നാൽ ഈ അമ്പത് രാജ്യങ്ങളിൽ ഇന്ത്യ ഇല്ല. സൌദി അറേബ്യ, ബഹറിൻ, കുവൈറ്റ്, ഒമാൻ, അൽജീരിയ, ജോർദാൻ, മൊറോക്കോ, സ്പെയിൻ, ഫ്രാൻസ്, അമേരിക്ക, ബ്രിട്ടൻ, ഇറ്റലി, ജർമനി, ഡെൻമാർക്ക്, സ്വിറ്റ്സർലൻർഡ്, സ്ലോവാക്യ, അയർലൻഡ്, ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ്, ഫിൻലാൻഡ്, ഹംഗറി, സിംഗപ്പുർ, ഹോളണ്ട്, സുഡാൻ, സിറിയ, ലബനൺ, യെമൻ, സൊമാലിയ, സ്വീഡൻ, അയർലൻഡ്, നോർവേ, കാനഡ, ഓസ്ട്രേലിയ, ദക്ഷിണകൊറിയ, പോളണ്ട്, ഗ്രീസ് തുടങ്ങിയ അമ്പതോളം രാജ്യങ്ങളിലാണ് യുഎഇ ലൈസൻസിന് അംഗീകാരം ലഭിച്ചിരിക്കുന്നത്. യുഎഇയുടെ ശ്രദ്ധേയമായ നയതന്ത്ര ഇടപെടലാണ് ഇതിന് അവസരമൊരുക്കിയതെന്നും വിദേശകാര്യമന്ത്രാലയം അവകാശപ്പെടുന്നു. നേരത്തെ ഓസ്ട്രേിയ, ചൈന, റൊമാനിയ, സെർബിയ തുടങ്ങിയ ചില രാജ്യങ്ങൾ യുഎഇ ലൈസൻസിന് അംഗീകാരം നൽകിയിരുന്നു.
Loading...