HOME /NEWS /World / Abu Dhabi Attack | 'അബുദാബി ആക്രമണത്തിൽ ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചു'; യുഎസിലെ യുഎഇ അംബാസഡർ

Abu Dhabi Attack | 'അബുദാബി ആക്രമണത്തിൽ ഹൂതികൾ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചു'; യുഎസിലെ യുഎഇ അംബാസഡർ

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന തിരിച്ചടിച്ചിരുന്നു

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന തിരിച്ചടിച്ചിരുന്നു

അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന തിരിച്ചടിച്ചിരുന്നു

  • Share this:

    അബുദാബി ആക്രമണത്തിനായി (Abu Dhabi Attack) ഹൂതികൾ (Houthis) ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചതായി യുഎസിലെ യുഎഇ അംബാസഡർ ബുധനാഴ്ച പറഞ്ഞു. ഇറാൻ (Iran) പിന്തുണയുള്ള ഹൂതികൾ നടത്തിയ  ആക്രമണത്തിൽ ഡ്രോണുകൾ മാത്രമല്ല മിസൈലുകളും ഉപയോഗിച്ചെന്ന്  അംബാസഡർ യൂസഫ് അൽ ഒതൈബ (Yousef Al Otaiba) വ്യക്തമാക്കി.

    "യുഎഇയിലെ ലക്ഷ്യം വച്ചിരുന്ന സ്ഥലങ്ങളിൽ ക്രൂയിസ് മിസൈലുകൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവ ഉപയോഗിച്ച് നിരവധി ആക്രമണങ്ങൾ നടത്തുകയായിരുന്നു ഹൂതികളുടെ ലക്ഷ്യം" അൽ ഒതൈബ പറഞ്ഞു. അമേരിക്കയിലെ ജൂത ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സെക്യൂരിറ്റി ആതിഥേയത്വം വഹിച്ച ഒരു വെർച്വൽ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

    അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ സൗദി സഖ്യ സേന തിരിച്ചടിച്ചിരുന്നു. യമനിലെ സനായില്‍ ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ ശക്തമായ വ്യോമാക്രമണമുണ്ടായി. സനായിലെ ഹൂതി കേന്ദ്രങ്ങളില്‍ നടത്തിയ അക്രമണങ്ങളില്‍ മിസൈല്‍ സംവിധാനം തകര്‍ത്തതായി സഖ്യസേന കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

    ആക്രമണത്തെ തുടർന്ന് അറബ് മേഖലയുടെ സമാധാനത്തിന് ഭീഷണിയാണ് ഹൂതി ഭീകരതയെന്ന് സൗദി പ്രതികരിച്ചിരുന്നു. എല്ലാ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ചുകൊണ്ടുള്ള ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി ഖത്തര്‍ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

    കഴിഞ്ഞ ദിവസമാണ് അബുദാബി വിമാനത്താവളത്തിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ ഉത്തരവാദിത്തം ഹൂതി വിമതര്‍ ഏറ്റെടുത്തു. സംഭവത്തില്‍ രണ്ട് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചിരുന്നു. അതേ സമയം അബുദാബിയിലെ വ്യവസായ മേഖലയായ അല്‍ മുസഫയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് ഇന്ത്യക്കാരും ഒരു പാകിസ്താനി സ്വദേശിയുമടക്കം മൂന്ന് പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ചികിത്സയില്‍ കഴിയുന്നവരുടെ പരിക്കുകള്‍ ഗുരുതരമല്ലെന്നും പൊലീസ് അറിയിച്ചിരുന്നു.

    തിങ്കളാഴ്‍ച രാവിലെയാണ് മുസഫയിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചത്. അബുദാബി രാജ്യാന്തര വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിക്കാനിടയായതും വിമാനത്താവളത്തിൽ തീപിടിത്തമുണ്ടായതിനും കാരണം ഡ്രോണ്‍ ആക്രമണമാണെന്നാണ് അബുദാബി പോലീസ് സംശയിച്ചിരുന്നത്.

    Boris Johnson | ഇനി മാസ്കും വാക്‌സിൻ പാസും വേണ്ട; കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ച് യുകെ

    എന്നാൽ പിന്നീട് ആക്രമണത്തിന്റെ ഉത്തരവാദിത്തം യെമന്‍ ഹൂതി വിമതര്‍ ഏറ്റെടുത്തു. എണ്ണ കമ്പനിയായ അഡ്‌നോകിന്റെ സംഭരണശാലയ്ക്ക്‌ സമീപത്ത് നിന്നും പെട്രോളിയം ഉത്പന്നങ്ങളുമായി പോകുകയായിരുന്ന എണ്ണ ടാങ്കറുകളാണ് സ്‌ഫോടനത്തില്‍ പൊട്ടിത്തെറിച്ചത്. അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ നിര്‍മാണ മേഖലയിലും തീപിടിത്തമുണ്ടായി. ഇതും ഡ്രോണ്‍ ആക്രമണമാണെന്നാണ് പോലീസ് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്.

    Blast in Lahore | ലാഹോറില്‍ സ്‌ഫോടനം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു; ഇരുപതോളം പേര്‍ക്ക് പരിക്ക്

    എന്നാൽ ഇതിനിടെയാണ് ഹൂതികൾ ക്രൂയിസ്, ബാലിസ്റ്റിക് മിസൈലുകളും ആക്രമണത്തിനായി ഉപയോഗിച്ചിരുന്നുവെന്ന് യുഎസിലെ യുഎഇ അംബാസഡർ വെളിപ്പെടുത്തിയിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിൽ ഒരു ചെറിയ വിമാനത്തിന്റെ ഭാഗങ്ങൾ പ്രദേശത്ത് നിന്ന് കണ്ടെത്തിയിരുന്നു.

    First published:

    Tags: Abu Dhabi, Uae