• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത


Updated: December 16, 2018, 3:46 PM IST
യുഎഇയിൽ കനത്ത മഴയ്ക്ക് സാധ്യത

Updated: December 16, 2018, 3:46 PM IST
ദുബായ്: കഴിഞ്ഞദിവസം ഉച്ചയ്ക്കുശേഷം റാസൽ ഖൈമയിലും കിഴക്കൻ തീരങ്ങളിലും പെയ്ത മഴ വരും ദിവസങ്ങളിലും തുടരാൻ സാധ്യതയെന്ന് കാലാവസ്ഥാ പ്രവചനം. യുഎഇ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം(NCM) അറിയിച്ചതാണ് ഇക്കാര്യം. അന്തരീക്ഷ ഊഷ്മാവ് ഗണ്യമായി കുറയുന്നത് മഴ പെയ്യാനുള്ള സാധ്യത വർധിപ്പിക്കുന്നതായും റിപ്പോർട്ടിൽ പറയുന്നു. യുഎഇയുടെ കിഴക്കും പടിഞ്ഞാറുമുള്ള തീരങ്ങളിൽ ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ട്. ഇത് വരുംദിവസങ്ങളിൽ കനത്ത മഴ പെയ്യാൻ ഇടയാക്കുമെന്നും കാലാവസ്ഥാ റിപ്പോർട്ടിൽ പറയുന്നു.

ഖത്തർ ലോകകപ്പ് ഫൈനൽ സ്റ്റേഡിയം രൂപകൽപന തയ്യാർ; 80000 പേർക്ക് കളി കാണാം

വരുംദിവസങ്ങളിൽ യുഎഇയിൽ മണിക്കൂറിൽ 18 മുതൽ 42 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം യുഎഇയിൽ ഏറ്റവും കുറഞ്ഞ താപനില അനുഭവപ്പെട്ടത് ജെബൽ ജെയ്സിലാണ്. പുലർച്ചെ 5.15ന് 6.7 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടുത്തെ താപനില. രാവിലെ 6.30ന് റാസൽ ഖൈമയിൽ 10.5 ഡിഗ്രി സെൽഷ്യസായിരുന്നു താപനില.
Loading...

അറേബ്യൻ ഗൾഫ് കടൽ പൊതുവെ ശാന്തമായിരിക്കുമെങ്കിലും ഒമാൻ കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു.
First published: December 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍